Latest NewsInternational

ഇന്ത്യയുടെ ആക്രമണം ഭയന്ന് അമേരിക്കന്‍ നിര്‍മിത പോര്‍വിമാനങ്ങളെല്ലാം അതിര്‍ത്തിയില്‍ നിന്ന് മാറ്റി പാകിസ്ഥാന്‍

ഇസ്ലാമാബാദ് : ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ ഭീകരാക്രമണം പാകിസ്ഥാന് ഇപ്പോഴും ഭയമാണ്. ഇന്ത്യയുടെ വ്യോമാക്രമണം നടന്ന് 75 ദിവസം പിന്നിടുമ്പോഴും പാക്ക് സേനകള്‍ ഇതേക്കുറിച്ച് ഭീതിയിലാണ്. ഇന്ത്യയുടെ ആക്രമണം ഭയന്ന് അമേരിക്കന്‍ നിര്‍മിത പോര്‍വിമാനങ്ങളെല്ലാം അതിര്‍ത്തിയില്‍ നിന്ന് മാറ്റിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

പഞ്ചാബിലെ സര്‍ഗോഡ വ്യോമതാവളത്തിലെ എഫ്-16 പോര്‍വിമാനങ്ങളെല്ലാം സിന്ധിലേക്ക് മാറ്റിയിരിക്കുന്നു. ഇനിയൊരു ആക്രമണത്തില്‍ എഫ്-16 പോര്‍വിമാനങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് പാക്ക് വ്യോമസേനയുടെ ഈ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിസ്സാര ദൗത്യങ്ങള്‍ക്ക് എഫ്-16 ഉപയോഗിച്ച് നഷ്ടം നേരിട്ടാന്‍ ഭാവിയില്‍ പാക്ക് വ്യോമസേനയ്ക്ക് വന്‍ തിരിച്ചടിയാകും. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് എഫ്-16 പിന്‍വലിച്ചിരിക്കുന്നത്.

ബലാക്കോട്ട് ആക്രമണത്തിനു ശേഷം പാക്കിസ്ഥാന്റെ മുഴുവന്‍ പോര്‍വിമാനങ്ങളും ടാങ്കുകളും അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നു. എന്നാല്‍ ടാങ്കുകളുടെ എണ്ണം കൂട്ടി പ്രതിരോധിക്കാന്‍ തന്നെയാണ് പാക്ക് സേനയുടെ നീക്കം. ഇന്ത്യന്‍ വ്യോമസേനയെ ഭയന്നു രണ്ടു മാസത്തോളമാണ് പാക്കിസ്ഥാന്റെ വ്യോമപരിധി അടച്ചിട്ടത്.

shortlink

Related Articles

Post Your Comments


Back to top button