Election NewsLatest NewsIndiaElection 2019

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍ട്ട് : ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച്‌ മു​ന്‍ രാ​ഷ്ട്ര​പ​തി

ന്യൂ​ഡ​ല്‍​ഹി: വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍ട്ടിന്റെ അടിസ്ഥാനത്തിൽ പ്രസ്താവന പുറത്തിറക്കി മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ര്‍​ജി. ജ​ന​വി​ധി​യി​ല്‍ തി​രി​മ​റി ന​ട​ക്കു​ന്നെ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ളിൽ ആ​ശ​ങ്കയുണ്ടെന്നു അദ്ദേഹം പറയുന്നു. ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത തെ​ളി​യി​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു ബാ​ധ്യ​ത​യുണ്ട്. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ സു​ര​ക്ഷ​യും സം​ര​ക്ഷ​ണ​വും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​ത്ത​റ​യെ വെ​ല്ലു​വി​ളി​ക്കു​ന്ന തരത്തിലുള്ള സംശയങ്ങൾക്ക് ഒരു തരത്തിലും ഇടം നല്കാൻ പാടില്ല. പ​ര​മ​പ​വി​ത്ര​മാ​ണ് ജ​ന​വി​ധി. അതിനാൽ അ​ത് സം​ശ​യ​ങ്ങ​ൾ​ക്ക് അ​തീ​ത​മാ​യി​രി​ക്ക​ണം. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​ത്ത​റയെ ഊ​ഹാ​പോ​ഹ​ങ്ങ​ൾ തകർക്കും. നമ്മുടെ സ്ഥാപനങ്ങളിൽ വിശ്വസിക്കുന്നവനെന്ന നിലയിൽ അതിലെ ജീവനക്കാരാണ് ഈ സ്ഥാപനങ്ങൾ എങ്ങിനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കുന്നതെന്നതിൽ ഞാൻ വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button