Latest NewsIndiaNews

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ‘ ആശയവുമായി കേന്ദ്ര സർക്കാർ മുന്നോട്ട്, എതിർപ്പില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഇന്ത്യയുടെ ആവശ്യമാണെന്ന് പധാനമന്ത്രി, രാജ്യം മുഴുവൻ ഒറ്റതിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കിയാൽ പൂർണ്ണമായും വികസനത്തിലേക്ക് നയിക്കാനാവും എന്ന് അദ്ദേഹം പറയുന്നു

ഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിനു വേണ്ടിയുടെ അഭിപ്രായ രൂപീകരണത്തിനായി വെബിനാറുകൾ സംഘടിപ്പിക്കും. രാജ്യത്തെ മുതിർന്ന നേതാക്കളേയും നിയമവിഗദ്ധരേയും ഉൾപ്പെടുത്തിയാണ് വെബിനാർ എന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി.

Also related: കാശ്മീരിൽ മതതീവ്രവാദം വളർത്താൻ തുർക്കി, ജാഗ്രതയോയെ ഇൻ്റലിജൻസ്

രാജ്യം മുഴുവൻ ഒരു തിരഞ്ഞെടുപ്പ് നടത്താൻ കമ്മീഷനും തയ്യാറാണ് എന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാറിനെ അറിയിച്ചിട്ടുണ്ട്. 2014 ൽ അധികാരത്തിൽ വന്നതിനുശേഷം നിരവധി തവണ ലോക്സഭ, നിയമസഭ , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വരെയുള്ള എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു . രാജ്യത്തുടനീളം വിവിധ സമയങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകൾ രാജ്യത്തെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു എന്നതായിരുന്നു പ്രധാനമന്ത്രിയുടെ വാദം. അതേ സമയം രാജ്യം മുഴുവൻ ഒറ്റതിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കിയാൽ പൂർണ്ണമായും വികസനത്തിലേക്ക് നയിക്കാനാവും എന്ന് അദ്ദേഹം പറയുന്നു.

Also related: കാശ്മീരിൽ മതതീവ്രവാദം വളർത്താൻ തുർക്കി, ജാഗ്രതയോയെ ഇൻ്റലിജൻസ്

അടുത്തിടെ നടന്ന അഖിലേന്ത്യാ പ്രിസൈഡിംഗ് ഓഫീസർമാരുടെ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി ‘ഒരു രാഷ്ട്രം, ഒരുതിരഞ്ഞെടുപ്പ് ‘ എന്ന വിഷയത്തിൽ പങ്കെടുത്തിരുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഇന്ത്യയുടെ ആവശ്യമാണെന്നും സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button