Latest NewsNewsIndia

ഉത്തര്‍പ്രദേശിൽ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന ഇരട്ട എഞ്ചിനോട് കൂടിയ അതിവേഗ ഭരണം: നിതിൻ ഗഡ്കരി

ലഖ്‌നോ: ഉത്തര്‍പ്രദേശിൽ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന ഇരട്ട എഞ്ചിനോട് കൂടിയ അതിവേഗ ഭരണമാണെന്ന് നിതിന്‍ ഗഡ്കരി. ഇന്ത്യയിലെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറുകയാണെന്നും, ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തി ലെത്തിയാല്‍ അഞ്ചുലക്ഷം കോടി രൂപയുടെ റോഡ് വികസനമാണ് പൂര്‍ത്തിയാവുകയെന്നും അദ്ദേഹം പറഞ്ഞു.

Also Read:ജൊഹന്നാസ്ബര്‍ഗില്‍ ഇന്ത്യയെ തകർത്ത് ദക്ഷിണാഫ്രിക്ക

‘കൗശമ്പി, അയോദ്ധ്യാ, ബസ്തി മേഖലയെ ബന്ധപ്പെടുത്തിപോകുന്ന ദേശീയപാത 12,981 കോടിയുടെ പദ്ധതിയാണ്.കൗശമ്പിയിലൂടെ മാത്രം ആറ് ദേശീയപാതകളാണ് 2659 കോടി മതിപ്പുചിലവില്‍ പൂര്‍ത്തിയാകുന്നത്. അയോദ്ധ്യയിലും ആറ് റോഡുകള്‍ 8698 കോടി ചിലവും ബസ്തി മേഖലയിലെ മൂന്ന് ദേശീയപാതകള്‍ 1624 കോടി രൂപയിലും പൂര്‍ത്തിയാക്കപ്പെടും’, മന്ത്രി വ്യക്തമാക്കി

‘ഉത്തര്‍പ്രദേശ് കണ്ടുകൊണ്ടിരിക്കുന്നത് കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന ഇരട്ട എഞ്ചിനോട് കൂടിയ അതിവേഗ ഭരണമാണ്. ജനങ്ങള്‍ അനുഭവിക്കുന്നത് വികസനത്തിന്റെ പൂര്‍ത്തീ കരണവുമാണ്. ബി.ജെ.പിയെ രണ്ടാമതും അധികാരത്തിലേറ്റിയാല്‍ വികസനത്തിന്റെ വേഗം കണ്ണഞ്ചിപ്പിക്കുന്നതും അതിവേഗവുമായി’, നിതിന്‍ ഗഡ്കരി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button