Latest NewsEducationEducation & Career

സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ : സ്കോർ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ 73,437 പേരിൽ 51,665 പേർ യോഗ്യത സ്വന്തമാക്കി. ഹയർ സെക്കൻഡറിയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പരീക്ഷ മാർക്കും ചേർത്തുള്ള റാങ്ക് പട്ടിക ജൂൺ 7ന് പ്രഖ്യാപിക്കും. അതേസമയം  ഇതുവരെ 7300 വിദ്യാർത്ഥികൾ ഇതര സംസ്ഥാനത്തുനിന്നും സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷ നൽകിയിട്ടുണ്ട്. സുപ്രീം കോടതി നിർദ്ദേശപ്രകാരം ഇതാദ്യമായാണ് മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് അവസരം ലഭിച്ചത്. 20 വരെ അപേക്ഷിക്കാൻ അവസരം നൽകാനാണ് കോടതി നിർദേശം നൽകിയത്. തീയ്യതി നീട്ടണമെന്ന ആവശ്യവുമായി മാനേജ്മെന്റുകൾ എത്തിയെങ്കിലും സർക്കാർ തയ്യാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button