Latest NewsSaudi ArabiaGulf

സൗദിയില്‍ വാഹനത്തിനു നേരെ വെടിവെപ്പ് : മലയാളി യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

റിയാദ് : സൗദിയില്‍ വാഹനത്തിനു നേരെ വെടിവെപ്പ് , അപകടത്തില്‍ നിന്ന് മലയാളി യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. സെയില്‍സ്മാനായി ജോലി നോക്കുന്ന പത്തനംതിട്ട സ്വദേശി മനീഷ് കുമാറാണ് അക്രമികളുടെ വെടിവെപ്പില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.

റിയാദ് സുവൈരിയ എക്‌സിറ്റ് 25 ല്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടയിലാണ് സംഭവമുണ്ടായത്. സാധനങ്ങള്‍ ഇറക്കി മനീഷ് തിരിച്ച് കാറില്‍ കയറിയ ഉടനെ അക്രമികള്‍ ഓടിയെത്തി വാഹനത്തിന്റെ ഡോര്‍ ബലമായി തുറക്കാന്‍ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ തോക്കെടുക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ മനീഷ് കാര്‍ പിറകിലക്ക് എടുത്ത് സ്പീഡില്‍ ഓടിച്ചതിനാല്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. എക്‌സിറ്റ് 19 വരെ അക്രമികള്‍ പിന്തുടര്‍ന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.’

shortlink

Related Articles

Post Your Comments

Related Articles


Back to top button