Latest NewsOmanGulf

ഒമാനിലെ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ കുടുംബാംഗങ്ങളെ കണ്ടെത്താത്ത സംഭവത്തില്‍ വലിയ തേങ്ങലോടെ പ്രതികരണവുമായി ഫസല്‍

മസ്‌കറ്റ്: ഒരു വലിയ തേങ്ങലോടെയാണ് ഫസല്‍ മാധ്യമങ്ങളെ നേരിട്ടത്. ദൈവമേ ഞങ്ങളെ എന്തിനിങ്ങനെ പരീക്ഷിക്കുന്നു… ഇതിന് മാത്രം എന്തു തെറ്റാണ് ഞങ്ങള്‍ ചെയ്തിട്ടുള്ളത്..? ഈ വിലാപം കൊണ്ടൊന്നും നഷ്ടപ്പെട്ടവരെ തിരിച്ചുകിട്ടില്ലല്ലോ.. ഇത് ഒമാനില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട മുംബൈ സ്വദേശിയായ സര്‍ദാര്‍ ഫസല്‍ അമ്മദിന്റെ വിങ്ങുന്ന വാക്കുകളാണ്.

ഒമാനില്‍ ഫാര്‍മസിസ്റ്റായ ഈ യുവാവും നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളോടും കുടുംബത്തോടുമൊപ്പം ബനീ ഖാലിദ് തടാകം കാണാന്‍ ചെന്നപ്പോഴായിരുന്നു മലവെള്ളപ്പാച്ചില്‍ ആറു പേരെ കൊണ്ട് മാഞ്ഞുപോയത്. ഭാര്യ അര്‍ഷി, പിതാവ് ഖാന്‍, മാതാവ് ശബാന,മകള്‍ സിദ്ര(4), മകന്‍ സെയ്ദ്(2), 28 ദിവസം മാത്രം പ്രായമുള്ള മകന്‍ നൂഹ് എന്നിവരാണ് ഒലിച്ചുപോയത്. ദേശീയ മാധ്യമത്തോടാണ് ഫസല്‍ ചങ്ക് തകര്‍ന്ന് ചോദ്യങ്ങള്‍ ഉന്നയിച്ചത്.’

shortlink

Related Articles

Post Your Comments


Back to top button