Latest News

സൗദിയിൽ വാഹനത്തിനു നേരെയുണ്ടായ വെടിവയ്‌പ്പിൽ നിന്ന് മലയാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

റിയാദ് : വാഹനത്തിനു നേരെയുണ്ടായ വെടിവയ്‌പ്പിൽ നിന്ന് മലയാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സെയിൽസ്മാനായി ജോലി നോക്കുന്ന പത്തനംതിട്ട സ്വദേശി മനീഷ് കുമാർ റിയാദ് സുവൈരിയ എക്സിറ്റ് 25 ൽ കാര്‍  പാർക്ക് ചെയ്യുന്നതിനിടയിലാണ്‌ സംഭവമുണ്ടായത്. സാധനങ്ങൾ ഇറക്കി മനീഷ് തിരിച്ച് കാറിൽ കയറിയ ഉടനെ അക്രമികൾ ഓടിയെത്തി വാഹനത്തിന്റെ ഡോർ ബലമായി തുറക്കാൻ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ തോക്കെടുക്കുകയും വെടിയുതിർക്കുകയും ചെയ്‌തു. ഉടൻ തന്നെ മനീഷ് കാർ പിറകിലക്ക് എടുത്ത് സ്പീഡിൽ ഓടിച്ചതിനാൽ അദ്ഭുതകരമായി രക്ഷപ്പെട്ടു. എക്സിറ്റ് 19 വരെ അക്രമികൾ പിന്തുടർന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button