Latest NewsEducationEducation & Career

നാലു വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കൊല്ലം : കുണ്ടറയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി കേരളയില്‍ (ഐഎഫ്ടികെ) നാലുവര്‍ഷ ബിഡിസ് (ബാച്ലര്‍ ഓഫ് ഡിസൈന്‍) പ്രവേശനത്തിനു ജൂണ്‍ 7 വരെ അപേക്ഷ സ്വീകരിക്കും. ‘നാഷനല്‍ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് ഫാഷന്‍ ടെക്നോളജി’യുമായി കൈകോര്‍ത്ത് കേരളസര്‍ക്കാര്‍ ആണ് ഈ കോഴ്‌സ് നടത്തുന്നത്. കേരള സര്‍വകലാശാലയാണ് ബിരുദം നല്‍കുന്നത്.

45 % മാര്‍ക്കോടെ പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അഡ്മിഷന് അപേക്ഷിക്കാം; സംവരണവിഭാഗക്കാര്‍ക്ക് 40 %. സിലക്ഷന്റെ ഭാഗമായി ജൂണ്‍ രണ്ടാംവാരം അഭിരുചിപരീക്ഷ. ഇതില്‍ ജനറല്‍ എബിലിറ്റി (ക്വാണ്ടിറ്റേറ്റീവ് / അനലിറ്റിക്കല്‍ / കമ്യൂണിക്കേഷന്‍ എബിലിറ്റി, ഇംഗ്ലിഷ് ആശയഗ്രഹണം, പൊതുവിജ്ഞാനം, ആനുകാലികസംഭവങ്ങള്‍), ചിത്രരചനയ്ക്കുള്ളതടക്കമുള്ള സര്‍ഗശേഷി എന്നിവയില്‍നിന്നു ചോദ്യങ്ങള്‍ വരും. ഈ പരീക്ഷയില്‍ മികവുള്ളവര്‍ ഇന്റര്‍വ്യൂവിലും പങ്കെടുക്കണം. കരിയര്‍ ലക്ഷ്യം, ഫാഷന്‍മേഖലയ്ക്കിണങ്ങുന്ന ഗുണങ്ങള്‍, ഭാവന, നേട്ടങ്ങള്‍, ആശയവിനിമയശേഷി, പൊതുവിജ്ഞാനം തുടങ്ങിയവ ഇതില്‍ പരിശോധിക്കുന്നതാണ്.

സെമസ്റ്റര്‍ ഫീ 48,000 രൂപ. ഹോസ്റ്റല്‍ചെലവ് വര്‍ഷം 56,000 രൂപ. പ്രോസ്പെക്ടസും അപേക്ഷാഫോമും വെബ്സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. ഫോം പൂരിപ്പിച്ച് നിര്‍ദേശാനുസരണം പ്രിന്‍സിപ്പലിന്റെ പേര്‍ക്ക് അയയ്ക്കുക. Principal, Institute of Fashion Technology Kerala എന്ന പേരില്‍ കുണ്ടറയില്‍ മാറാവുന്ന 1500 രൂപയുടെ ഡ്രാഫ്റ്റ് കൂടെ വയ്ക്കണം. അപേക്ഷാഫോം സമര്‍പ്പിക്കുന്നതിനെപ്പറ്റി പ്രോസ്പെക്റ്റസില്‍ നിര്‍ദ്ദേശങ്ങളുണ്ട്. ജൂലൈ ആദ്യവാരം ക്ലാസ് തുടങ്ങും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iftk.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button