KeralaLatest News

10 കോടിയുടെ ചരസ് പിടിച്ചെടുത്തു

കൊച്ചി: 10 കോടി രൂപ മൂല്യമുള്ള ചരസ് കൊച്ചി എക്സൈസ് സംഘം പിടികൂടി. പിടികൂടുന്നതിനിടെ എക്സൈസ് സംഘത്തെ നിറ തോക്കുമായി പ്രതി ആക്രമിക്കാൻ ശ്രമിച്ചു. പ്രതിയില്‍ നിന്ന് പിസ്റ്റല്‍ അടക്കം കസ്റ്റഡിയിലെടുത്തു. കൊച്ചി മൂലമ്പിള്ളി സ്വദേശിയാണ് ചരസുമായി എക്സൈസിന്‍റെ പിടിയിലായത്. എറണാകുളം എക്സൈസ് ജോയിന്‍റ് കമ്മീഷണർ വൈകീട്ട് മധ്യമങ്ങളെ കണ്ട് വിശദീകരിക്കും. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവർക്കായുള്ള അന്വേഷണം ആരംഭിച്ചുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button