Latest NewsFunny & Weird

29 വര്‍ഷം ക്രീം ബിസ്‌കറ്റ് കഴിച്ച് ഒരാള്‍; കാരണം അത്ഭുതപ്പെടുത്തും

ചിലര്‍ക്ക് ചില ഭക്ഷണ സാധനങ്ങളോട് അതിയായ ഇഷ്ടമുണ്ടാകും. ചിലര്‍ക്ക് മധുരമാണെങ്കില്‍ മറ്റുചിലര്‍ക്ക് എരിവിനോടും പുളിയോടുമൊക്കെയായിരിക്കും ഈ ഇഷ്ടം. ഓരോ തവണയും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുമ്പോള്‍ നമ്മള്‍ സന്തോഷിക്കാറുമുണ്ട്. ഈ സന്തോഷത്തിന് വേണ്ടിയാണല്ലോ ഇഷ്ടഭക്ഷണം കഴിക്കാന്‍ തെരഞ്ഞെടുക്കുന്നത് തന്നെ. എന്നാല്‍ തന്റെ ഇഷ്ടഭക്ഷണം വെറുതെ കഴിക്കാന്‍ വേണ്ടി മാത്രമല്ലാതെ 29 വര്‍ഷം കഴിച്ചൊരാളുണ്ട്. ഒരു ക്രീം ബിസ്‌കറ്റ് പ്രേമിയുടേതാണ് വിചിത്രമായ ഈ കഥ.

ക്രീം ബിസ്‌കറ്റ് ഇഷ്ടമായതുകൊണ്ട് മാത്രമല്ല. ആ ബിസ്‌കറ്റുകളില്‍ ഒളിഞ്ഞിരിക്കുന്ന ഗെയിമില്‍ വിജയിക്കുക കൂടിയായിരുന്നു അയാളുടെ ലക്ഷ്യം. ‘റെഡ്ഡിറ്റ്’ലൂടെയാണ് ഇയാള്‍ തന്റെ അനുഭവം പങ്കുവച്ചത്. 29 കൊല്ലമായി താന്‍ ക്രീം ബിസ്‌കറ്റ് കഴിക്കുന്നു, അത് ഇഷ്ടമായത് കൊണ്ട് മാത്രമല്ല. മറ്റൊരു ലക്ഷ്യം കൂടി അതിന് പിന്നിലുണ്ടായിരുന്നു. അതായത് രണ്ട് ബിസ്‌കറ്റിനിടയിലെ ക്രീം പൊട്ടാതെയും പൊടിയാതെയും ബിസ്‌കറ്റുകളില്‍ നിന്ന് വേര്‍പെടുത്തിയെടുക്കുക എന്നതാണത്രേ ഗെയിം.

വിചാരിക്കും പോലെ അത്ര എളുപ്പമല്ല സംഗതിയെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെടുന്നത്. അതൊന്ന് ചെയ്തുകിട്ടാന്‍ നീണ്ട 29 വര്‍ഷക്കാലത്തെ പരിശ്രമം വേണ്ടിവന്നുവെന്നും ഒടുവില്‍ വിജയിച്ചുവെന്നും അദ്ദേഹം കുറിച്ചു. ബിസ്‌കറ്റുകളില്‍ നിന്ന് അടര്‍ത്തിയെടുത്ത ക്രീമിന്റെ ചിത്രവും ഇദ്ദേഹം പങ്ക് വച്ചിട്ടുണ്ട്. നിങ്ങളില്‍ പലര്‍ക്കും ഇതൊരു നിസാര സംഗതിയായി തോന്നിയേക്കാം. പക്ഷേ എനിക്കിത് ജീവിതത്തിലെ വലിയൊരു നേട്ടമാണ്. എവറസ്റ്റ് കീഴടക്കുന്നതിനെക്കാള്‍ സന്തോഷം എന്നൊക്കെ വേണമെങ്കില്‍ പറയാം’ – ബിസ്‌കറ്റ് പ്രേമി കുറിച്ചു

എന്തായാലും വിചിത്രമായ പോസ്റ്റിന് വ്യാപകമായ പ്രതികരണങ്ങളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭ്രാന്താണെന്ന് പറഞ്ഞുതള്ളുന്നവര്‍ മുതല്‍ നിങ്ങളെ സംബന്ധിച്ച് ഇത് വലിയ കാര്യമാണെന്ന് മനസിലാക്കുന്നുവെന്നും സന്തോഷത്തില്‍ പങ്കുകൊള്ളുന്നുവെന്നുമെല്ലാം പറയുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button