Latest NewsInternational

കിലോഗ്രാമിന്റെ അളവില്‍ മാറ്റം : പുതിയ മാറ്റം ഇന്ത്യയും അംഗീകരിച്ചു

ന്യൂഡല്‍ഹി : തൂക്കത്തിന്റെ അടിസ്ഥാനഘടകമായ കിലോഗ്രാമിന്റെ അളവില്‍ മാറ്റം. പുതിയ മാറ്റം ഇന്ത്യയും അംഗീകരിച്ചു. പുതിയ കിലോഗ്രാം മാറ്റം തിങ്കളാഴ്ച മുതലാണ് പ്രാബല്യത്തില്‍ വന്നത്. പുതിയ മാറ്റം ഇന്ത്യയും സ്വീകരിച്ചു കഴിഞ്ഞു. എന്നാല്‍ ദൈനംദിന ജീവിതത്തെ ഈ മാറ്റം ബാധിക്കില്ലെന്നതാണ് മറ്റൊരു വസ്തുത. കിലോഗ്രാമിന്റെ അളവില്‍ ഒന്നും മാറ്റം സംഭവിക്കുന്നില്ല. നിലവിലെ അളവു മെഷീനുകളും തൂക്ക കട്ടികളും ത്രാസുകളും ഉപയോഗിക്കാം. മാറ്റം വന്നത് കിലോഗ്രാമിന്റെ നിര്‍വചനത്തിനു മാത്രെന്ന് ചുരുക്കം.

കഴിഞ്ഞ വര്‍ഷം നടന്ന ജനറല്‍ കോണ്‍ഫറന്‍സ് ഓണ്‍ വെയ്റ്റ്‌സ് ആന്‍ഡ് മെഷേഴ്‌സ് കിലോഗ്രാമിന്റെ തൂക്കത്തിനെതിരെ വോട്ടിനിട്ടിരുന്നു. ഇതോടെയാണ് ഭൗതികവസ്തുവിനെ അടിസ്ഥാനമാക്കി നിര്‍വചിച്ച അവസാനത്തെ അളവുകോലും ഇല്ലാതായത്. പകരം, മീറ്റര്‍ പോലെ, സെക്കന്‍ഡ് പോലെ തികച്ചും ശാസ്ത്രീയമായ, അണുവിട പിഴയ്ക്കാത്ത പുതിയൊരു ഘടകം കിലോഗ്രാമിന് എത്ര തൂക്കം എന്നു നിര്‍ണയിക്കുന്നതാണ്. 300 വര്‍ഷത്തിലേറെയായി ലോകത്ത് പ്രചാരത്തിലിരിക്കുന്ന കിലോഗ്രാം ആണ് ന്യൂജെന്‍ ആയി മാറിയത്.

കിലോഗ്രാമിന്റെ അടിസ്ഥാനം അഥവാ പ്രോട്ടോടൈപ്പ് ആയി ഇതുവരെ ഉപയോഗിച്ചിരിക്കുന്നത് പാരിസില്‍ സൂക്ഷിച്ചിരിക്കുന്ന പ്ലാറ്റിനവും ഇറിഡിയവും ചേര്‍ന്ന ഈ ലോഹപിണ്ഡമാണ്. ഇതിന്റെ തൂക്കമാണ് ഒരു കിലോഗ്രാമായി കണക്കാക്കിയിരിക്കുന്നത്. 1795ല്‍ ലൂയീസ് പതിനാറാമന്‍ രാജാവ് ഏര്‍പ്പെടുത്തിയ ഈ സംവിധാനം ക്രമേണ മറ്റു രാജ്യങ്ങളും സ്വീകരിച്ചു. പൂജ്യം ഡിഗ്രിയില്‍ ഒരു ലീറ്റര്‍ വെള്ളത്തിന്റെ ഭാരത്തെയാണ് ആദ്യം ഒരു കിലോഗ്രാമായി കണക്കാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button