Latest NewsInternational

മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം സ്വന്തമാക്കി ജോഖ അല്‍ഹാര്‍ത്തി

ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം അറേബ്യന്‍ സാഹിത്യകാരി ജോഖ അല്‍ഹാര്‍ത്തിക്ക്. സെലസ്റ്റിയല്‍ ബോഡീസ് എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം നേടുന്ന ആദ്യ അറബിക് എഴുത്തുകാരിയാണ് ജോഖ അല്‍ഹാര്‍ത്തി. ഇംഗീഷിലേയ്ക്ക് പുസ്തകം വിവര്‍ത്തനം ചെയ്യുന്ന ആദ്യ ഒമാന്‍ എഴുത്തുകാരിയും അല്‍ഹാത്തിയാണ്. സമ്മാനത്തുകയായ 50,000 പൗണ്ട് (ഏകദേശം 44.30 ലക്ഷം രൂപ ) നോവല്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ മെരിലിന്‍ ബൂത്തുമായി പങ്കുവയ്ക്കും.

അധിനിവേശ കാലത്തിന് ശേഷമുള്ള ഒമാന്റെ പശ്ചാത്തലത്തില്‍ മൂന്ന് ഒമാനി സഹോദരിമാരുടെ കഥ പറയുകയാണ് സെലസ്റ്റിയല്‍ ബോഡീസ്. നോവല്‍ ബുദ്ധിയെയും ഹൃദയത്തെയും ഒരു പോലെ വിജയിച്ച നോവലാണെന്ന് പുരസ്‌കാര നിര്‍ണയ സമിതി അധ്യക്ഷ ബെറ്റനി ഹ്യൂസ് പറയുകയുണ്ടായി.

shortlink

Post Your Comments


Back to top button