Latest NewsIndia

കേന്ദ്രത്തിൻറെ എതിർപ്പ് മറികടന്ന് സുപ്രിം കോടതി പുതിയ ജഡ്ജിമാരെ നിയമിച്ചു

ന്യൂഡൽഹി: കേന്ദ്രഗവൺമെന്റിനെ  എതിർപ്പുകൾ നിലനിൽക്കെ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ എസ് ബൊപ്പണ്ണയും   ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസിനെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചു.

ഇവരെ കൂടാതെ ഭുഷൺ രാമകൃഷ്ണ ഗവായ്, സൂര്യ കാന്ത് എന്നീ ജഡ്ജിമാരെയും സുപ്രിം കോടതി ജഡ്ജിമാരായി നിയമിച്ചിട്ടുണ്ട്.   ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 31 ആയി.

വേണ്ടത്ര സീനിയോറിറ്റി ഇല്ലെന്ന് കാണിച്ച് അനിരുദ്ധ ബോസിനെയും എ എസ് ബൊപ്പണ്ണയെയും സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താനുള്ള കൊളീജിയത്തിന്‍റെ ശുപാർശ നേരത്തെ കേന്ദ്ര സർക്കാർ തള്ളിയിരുന്നു.

എന്നാൽ സീനിയോറിറ്റിക്കല്ല മികവിനാണ് മുൻതൂക്കം നൽകേണ്ടതെന്ന ഉറച്ച നിലപാട് സ്വീകരിച്ച  കൊളീജിയം, അനിരുദ്ധ ബോസിനെയും  എസ് ബൊപ്പണ്ണയെയും  സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കണമെന്ന്  ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തിനു ഫയൽ അയച്ചു.

സുപ്രീംകോടതി കൊളീജിയം രണ്ടാമതും ഫയൽ അയക്കുന്ന സന്ദർഭത്തിൽ നിയമനങ്ങൾ അംഗീകരിക്കണമെന്നതാണ് നിയമം. ഇതോടെ കേന്ദ്ര സർക്കാരിന്‍റെ എതിർപ്പ് മറികടന്ന്  അനിരുദ്ധ ബോസിനും എ എസ് ബൊപ്പണ്ണയ്ക്കും സുപ്രീം കോടതി ജഡ്ജിമാരായി ചുമതലയേൽക്കാൻ അവസരം ഒരുങ്ങുകയായിരുന്നു.

നേരെത്തെ ഇതേ സീനിയോറിറ്റി പ്രശനം പറഞ്ഞു  ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജസ്റ്റിസായി നിയമിക്കാനുള്ള ശുപാർശക്കെതിരെയും കേന്ദ്ര സ‍ർക്കാർ  പ്രതികൂല നിലപാട് സ്വീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button