KeralaLatest News

നിഖാബ് നിരോധിച്ച എംഇഎസിന്‍റെ സ‍ർക്കുല‍‍‍ർ: മുസ്ലീം ലീഗ് പിന്തുണ സമസ്തയ്ക്ക്

മലപ്പുറം: മുസ്ലിം വിദ്യാഭ്യാസ-സാംസ്കാരിക സംഘടനയായ എംഇഎസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിഖാബ് നിരോധിച്ചു കൊണ്ട് സർക്കുലർ പുറപ്പെടുവിച്ച നടപടിക്കെതിരെ മുസ്ലീം ലീഗ് രംഗത്ത്. നിഖാബ് നിരോധിച്ചത് മതവിരുദ്ധമാണെന്നും ആയതിനാൽ സര്‍ക്കുലര്‍ പിൻവലിക്കണമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

എംഇഎസിനെതിരെ സമസ്ത സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ലീഗിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും അറിയിച്ചു. മുഖവസ്ത്രം ഇസ്ലാമിക വേഷവിധാനത്തിൻറെയും ആചാരങ്ങളുടെയും ഭാ​ഗമാണെന്നും വിശ്വാസങ്ങളെ തടയാൻ ശ്രമിക്കുന്നത് അം​ഗീകരിക്കില്ലെന്നും ശിഹാബ് തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

വിഷയത്തിൽ മുസ്ലിം സംഘടനകൾക്കുള്ളിൽ തന്നെ വ്യത്യസ്ത അഭിപ്രായം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു. അറബി നാടുകളിൽ പൊടിക്കാറ്റിനെ പ്രതിരോധിക്കാനാണ്‌ മുഖം മൂടിയ വസ്ത്രങ്ങൾ ധരിക്കുന്നതെന്നും ഇത് മത വിശ്വാസത്തിന്റെ ഭാഗമല്ലെന്നും എം ഇ എസ് മേധാവി ഫസൽ ഗഫൂർ പറഞ്ഞിരുന്നു.

ക്ലാസ്സിൽ പഠിക്കാൻ വരുന്ന കുട്ടിയുടെ മുഖം അധ്യാപകരും സഹപാഠികളും കണ്ടിരിക്കണമെന്ന ആവശ്യം ന്യായമല്ല എന്നും, പഠന ശേഷം ഡോക്ടർ ആകുന്ന വിദ്യാർത്ഥിനി മുഖം പ്രദര്ശിപ്പിക്കാതിരുനാൽ രോഗികൾ അവിടെ ചികിത്സ തേടി പോകുമോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ എം എൻ കാരിശ്ശേരിയും നിഖാബിനെതിരെ രംഗത്ത് വന്നിരുന്നു.
സ്ത്രീ വിരുദ്ധ പൗരോഹിത്യ മതം സ്ത്രീകളെ അടിച്ചമർത്താൻ ഉപയോഗിക്കുന്ന അനാചാരമാണ് ഇതെന്നായിരുന്നു കാരശ്ശേരിയുടെ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button