CricketLatest News

ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുചീട്ട് ധോണി തന്നെയാണെന്ന് വ്യക്തമാക്കി പാക് താരം

ന്യൂഡൽഹി: മഹേന്ദ്രസിങ് ധോണി തന്നെയാകും ഈ വർഷത്തെ ലോകകപ്പിലും ഇന്ത്യൻ ടീമിന്റെ തുറുപ്പുചീട്ടെന്ന് വ്യക്തമാക്കി പാകിസ്ഥാൻ മുൻ നായകൻ സഹീർ അബ്ബാസ്. മികച്ച അനുഭവ സമ്പത്തും സമ്മർദ്ദ നിമിഷങ്ങളെ കൈകാര്യം ചെയ്യാനുള്ള പാടവവുമാണ് ധോണിയെ ഇക്കുറിയും അപകടകാരിയാക്കുന്നതെന്നും സഹീർ അബ്ബാസ് പറയുകയുണ്ടായി. ഇന്ത്യൻ ടീമിൽ മഹേന്ദ്രസിങ് ധോണിയേപ്പോലൊരു പ്രതിഭാശാലിയുണ്ട്. ഇന്ത്യൻ ടീമിന്റെ ബുദ്ധികേന്ദ്രം തന്നെ ധോണിയാണ്. ഇന്ത്യയെ രണ്ടുതവണ ലോകകപ്പ് കിരീടങ്ങളിലേക്കു നയിച്ച ധോണിയുടെ അനുഭവസമ്പത്തു വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ക്യാപ്റ്റനും പരിശീലകനും ധോണിയുടെ അനുഭവസമ്പത്തു പ്രയോജനപ്പെടും. ടീമിന്റെ തുറുപ്പുചീട്ട് പോലും ധോണിയാകുമെന്നും താരം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button