CricketLatest News

ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇതെന്ന് വിരാട് കോഹ്ലി

ന്യൂഡല്‍ഹി: ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇത്തവണത്തേതെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ടീമുകളും കരുത്തരാണ്. അതോടൊപ്പം തന്നെ ആരും ആരെയും തോല്‍പ്പിക്കാല്‍ കെല്‍പ്പുള്ളവരാണ്. ഏതെങ്കിലും ഒരു ടീമിനെക്കുറിച്ച് മാത്രം ചിന്തിക്കുന്നില്ലെന്നും ടൂര്‍ണമെന്റില്‍ എല്ലാത്തരം സ്‌കോറുകളും പ്രതീക്ഷിക്കുന്നുവെന്നും കോഹ്ലി പറയുകയുണ്ടായി. പ്രവചനങ്ങള്‍ അനുസരിച്ച് വലിയ സ്‌കോറുകള്‍ പിറക്കുന്ന മത്സരങ്ങളും ഉണ്ടാകുമെന്നും താരം കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായാണ് ലോകകപ്പ് മത്സരം നടക്കുന്നത്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യമത്സരം. വിരാട് കോഹ്ലിയുടെ മൂന്നാമത്തെ ലോകകപ്പാണിത്. ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യത്തേതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button