Latest NewsGulf

മാന്‍ ബുക്കര്‍ ഇന്റര്‍നാഷണാണൽ പുരസ്‌കാരം സ്വന്തമാക്കി അറേബ്യന്‍ എഴുത്തുകാരി ജോഖ അല്‍ഹാര്‍ത്തി

'സെലസ്റ്റിയല്‍ ബോഡീസ്' എന്ന നോവലിനാണ് പുരസ്‌കാരം.

ലണ്ടന്‍: മാന്‍ ബുക്കര്‍ ഇന്റര്‍നാഷണാണൽ പുരസ്‌കാരം സ്വന്തമാക്കി അറേബ്യന്‍ എഴുത്തുകാരി, ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം അറേബ്യന്‍ എഴുത്തുകാരിയായ ജോഖ അല്‍ഹാര്‍ത്തിക്ക്. ‘സെലസ്റ്റിയല്‍ ബോഡീസ്’ എന്ന നോവലിനാണ് പുരസ്‌കാരം. ഇതോടെ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം നേടുന്ന ആദ്യ അറേബ്യന്‍ എഴുത്തുകാരിയാവുകയാണ് അല്‍ഹാര്‍ത്തി.

കൂടാതെ ഇംഗീഷിലേക്ക് പുസ്തകം വിവര്‍ത്തനം ചെയ്യുന്ന ആദ്യ ഒമാന്‍ എഴുത്തുകാരിയും അല്‍ഹാത്തിയാണ്. 50,000 പൗണ്ട് (ഏകദേശം 44.31 ലക്ഷം രൂപ) ആണ് സമ്മാനതുക. നോവല്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ മെരിലിന്‍ ബൂത്തുമായി സമ്മാനതുക പങ്കുവയ്ക്കും. 2010-ല്‍ പ്രസിദ്ധീകരിച്ച ലേഡീസ് ഓഫ് ദി മൂണ്‍ ആണ് അല്‍ഹാത്തിയുടെ ആദ്യ പുസ്തകം.

ഒമാന്റെ അധിനിവേശ കാലത്തിന് ശേഷമുള്ള ഒമാന്റെ സാമൂഹിക- രാഷ്ട്രീയ പശ്ചാത്തലത്തില്‍ മൂന്ന് ഒമാനി സഹോദരിമാരുടെ കഥ പറയുന്നതാണ് സെലസ്റ്റിയല്‍ ബോഡീസിന്റെ ഇതിവൃത്തം. മായ, അസ്മ, ഖവ്‍ല എന്നിവരാണ് നോവലിലെ പ്രധാനകഥാപാത്രങ്ങൾ. സൂക്ഷ്മമായ കലാചാതുരിയെയും ചരിത്രത്തെയും എടുത്തുകാണിക്കുന്ന നോവലാണ് സെലസ്റ്റിയല്‍ ബോഡീസ് എന്ന് പുരസ്‌കാര നിര്‍ണയ സമിതി അധ്യക്ഷ ബെറ്റനി ഹ്യൂസ് അഭിപ്രായപ്പെട്ടു. ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട കൃതിയാണ് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്.

shortlink

Post Your Comments


Back to top button