Latest NewsInternational

ഇഷ്ട മൃഗത്തെപോലെ ഓട്ടവും ചാട്ടവും ; ഇന്‍സ്റ്റഗ്രാമില്‍ താരമായി ഈ പെണ്‍കുട്ടിയുടെ വീഡിയോ

നോര്‍വേ: അനുകരണം ഒരു കഴിവാണ്. ഇഷ്ട്‌പ്പെട്ട ആളുകളുടെയും മൃഗങ്ങളുടെയുമെല്ലാം ശബ്ദം ആളുകള്‍ അനുകരിക്കുന്നത് നാം പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ ഇഷ്ടമൃഗത്തെ പോലെ ഓടുകയും ചാടുകയും ചെയ്യുന്ന ഒര പെണ്‍കുട്ടിയാണ് താരമായിരിക്കുന്നത്.കുട്ടിക്കാലം മുതല്‍ നായകളെ സ്നേഹിച്ച ഐല ക്രിസ്റ്റിന്‍ എന്ന നോല്‍വേ സ്വദേശിനിക്ക് നായകളെപ്പോലെ നാലുകാലില്‍ നടക്കുന്നതും ചാടുന്നതുമൊക്കെയായിരുന്നു ചെറുപ്പത്തില്‍ ഇഷ്ടപ്പെട്ട ഹോബി. ക്രമേണ ആ ഇഷ്ടം കുതിരയോടായി. ഇപ്പോഴിതാ കുതിരയെപ്പോലെ ചാടുകയും ഓടുകയുമൊക്കെ ചെയ്യുന്ന ഐലയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്.

പറമ്പിലൂടെ നാലുകാലില്‍ ഓടിച്ചാടി നടക്കുന്ന ഐലന് കുതിരപ്പെണ്‍കുട്ടി എന്നാണ് ഇന്‍സ്റ്റഗ്രാമിലെ വിളിപ്പേര്. ഈ വ്യത്യസ്തമായ ഹോബി തന്റെ നാലാമത്തെ വയസ്സില്‍ തുടങ്ങിയതാണെന്നാണ് ഐലന്‍ പറയുന്നത്. തനിക്ക് ഭ്രാന്താണെന്നൊക്കെ പലരും അഭിപ്രായപ്പെടാറുണ്ടെങ്കിലും താന്‍ അതൊന്നും കാര്യമാക്കാറില്ലെന്നും ഐലന്‍ പറയുന്നു.ഐലന്റെ ഹോബിയെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെ പലരും രേഖപ്പെടുത്താറുള്ളതെങ്കിലും ഒരു കാര്യം അവരെല്ലാവരും ഉറച്ചു പറയുന്നത് കുതിരയെപ്പോലെ ഓടുക എന്നത് മനുഷ്യര്‍ക്ക് അത്ര എളുപ്പമുള്ള കാര്യമല്ല എന്നു തന്നെയാണ്.

https://twitter.com/yChernno/status/1128342945239838720

shortlink

Related Articles

Post Your Comments

Related Articles


Back to top button