Latest NewsNattuvartha

കഞ്ചാവുമായി അഞ്ച് വിദ്യാർഥികൾ പിടിയിൽ

സീറ്റിനടിയിൽ ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ്

നെടുങ്കണ്ടം: കഞ്ചാവുമായി അഞ്ച് വിദ്യാർഥികൾ പിടിയിൽ, ഉടുമ്പൻചോല എക്‌സൈസ് റേഞ്ചിലെ പ്രത്യേക സംഘവും കമ്പംമെട്ട് എക്‌സൈസ് ചെക്കുപോസ്റ്റിലെ സംഘവും ചേർന്ന് പെരിയകുളത്ത് നടത്തിയ വാഹന പരിശോധനയിൽ കഞ്ചാവുമായി അഞ്ചുയുവാക്കളെ പിടികൂടി.

വൈക്കം സ്വദേശി മിട്ടു (20), മൂലക്കുളം സ്വദേശി എൽദോസ് (20), മൂവാറ്റുപുഴ സ്വദേശി നോയൽ (20), കൂത്താട്ടുകുളം സ്വദേശി കാർത്തിക് (22), തൊടുപുഴ സ്വദേശി കെവിൻ (21) എന്നിവരാണ് അറസ്റ്റിലായത് . ഇവരുടെ പക്കൽ നിന്നും 120 ഗ്രാം കഞ്ചാവ് കണ്ടെടുത്തു . ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവർസീറ്റിനടിയിൽ ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ്. കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരെല്ലാം സ്വകാര്യ ഹോട്ടൽ മാനേജുമെന്റ് കോളേജിലെ വിദ്യാർഥികളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button