Latest NewsElection NewsIndiaElection 2019

ആദ്യഫലസൂചനകളില്‍ ബിജെപി മുന്നില്‍ : രാജസ്ഥാനിലും മഹാരാഷ്ട്രയിലും വന്‍ മുന്നേറ്റം

 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്‍ഡിഎക്ക് വന്‍ മുന്നേറ്റം. യുപിഎയെ അപേക്ഷിച്ച് ഇരട്ടിയിലധികം സീറ്റുകളിലാണ് എന്‍ഡിഎ ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. 18 ലക്ഷം സര്‍വീസ് വോട്ടര്‍മാരില്‍ പതിനാറര ലക്ഷം പോസ്റ്റല്‍ വോട്ടുകളാണ് രേഖപ്പെടുത്തിയിരുന്നത്.

മഹാരാഷ്ട്രയിലും രാജസ്ഥാനിലും മികച്ച നേട്ടമാണ് എന്‍ഡിഎയ്ക്ക് നേടാനാകുന്നത്. രാജസ്ഥാനില്‍ ഡിസംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചെടുത്ത കോണ്‍ഗ്രസിന് തിരിച്ചടിയാണ് ഇവിടുത്തെ ആദ്യഫല സൂചനകള്‍. ശിവസേനയുമായി കൈ കോര്‍ത്ത മഹാരാഷ്ട്രയില്‍ എന്‍ഡിഎക്ക് തന്നെ മുന്നേറ്റമുണ്ടാക്കാനാകുമെന്ന് നേരത്തേ എക്‌സിറ്റ് പോളുകളെല്ലാം പ്രവചിച്ചിരുന്നതാണ്. ഈ പ്രവചനം ശരിയാകും എന്ന രീതിയിലുള്ള സൂചനകളാണ് ഇവിടെ നിന്നും ലഭിക്കുവന്നത്.

ഉത്തര്‍പ്രദേശില്‍ ആദ്യഫലസൂചനകളില്‍ മുന്നില്‍ ബിജെപിയാണ്. വന്‍ലീഡാണ് യുപിയില്‍ ആദ്യഘട്ടത്തില്‍ ബിജെപിക്ക്. കഴിഞ്ഞ തവണ യുപി തൂത്തുവാരിയ ബിജെപിക്ക് മഹാസഖ്യം വലിയ തിരിച്ചടി നല്‍കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. പശ്ചിമബംഗാളിലും എന്‍ഡിഎ മുന്നില്‍ നില്‍ക്കുന്നു. സര്‍ക്കാര്‍ ആടിയുലഞ്ഞ് നില്‍ക്കുന്ന കര്‍ണാടകയില്‍ ഗുല്‍ബര്‍ഗയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പിന്നിലാണ്. ചിക്ബല്ലാപൂരില്‍ വീരപ്പ മൊയ്‌ലിയും പിന്നില്‍പ്പോയി. അതേസമയം, ഛത്തീസ്ഗഢിലും തമിഴ്‌നാട്ടിലും കോണ്‍ഗ്രസിന് ആശ്വസിക്കാം. യുപിഎ സഖ്യമാണ് ഈ രണ്ടിടത്തും മുന്നില്‍ നില്‍ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button