Latest NewsIndiaElection 2019

ഭോപ്പാലില്‍ ലീഡുയര്‍ത്തി ബിജെപി; ദിഗ് വിജയ് സിംഗിന് തിരിച്ചടിയാകുമോ?

ഭോപ്പാല്‍: വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറില്‍ തന്നെ ദേശീയ തലത്തില്‍ എന്‍ഡിഎ മുന്നേറുന്നു. മധ്യപ്രദേശിലെ കനത്ത പോരാട്ടം നടക്കുന്ന ഭോപ്പാലില്‍ കോണ്‍ഗ്രസിന്റെ ദിഗ്‌വിജയ് സിംഗിനെ പിന്നിലാക്കി ബിജെപിയുടെ പ്രഗ്യ സിംഗ് മുന്നേറുന്നു. ഭോപ്പാല്‍ ഇതുവരെ കാണാത്ത തരത്തിലുള്ള പോരാട്ടത്തിനാണ് സാക്ഷിയാകുന്നത്. ബിജെപി 30 വര്‍ഷത്തോളമായി കൈവശം വെച്ചിരിക്കുന്ന സീറ്റാണിത്.

മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയായ പ്രഗ്യ സിംഗ് താക്കുറിനുള്ള നെഗറ്റീവ് പ്രതിച്ഛായ ബിജെപിക്ക് പ്രചാരണത്തില്‍ വലിയ ഭീഷണിയായിരുന്നു. ഉമാ ഭാരതിക്കും ശിവരാജ് സിംഗ് ചൗഹാനുമാണ് മണ്ഡലത്തില്‍ പ്രഗ്യ സിംഗിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ചുമതല നല്‍കിയത്. ബിജെപിയുടെ ഈ സംഘടനാ പ്രവര്‍ത്തനം തന്നെയാണ് പ്രഗ്യയ്ക്ക് തുണയായതെന്നാണ് വിലയിരുത്തല്‍.

മണ്ഡലത്തില്‍ ശക്തമായ പോരാട്ടമാണ് ദിഗ്‌വിജയ് സിംഗ് കാഴ്ച്ചവച്ചത്. ഹിന്ദു വോട്ടര്‍മാരെയും മുസ്ലീം വോട്ടര്‍മാരെയും ഒരുപോലെ ആകര്‍ഷിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണമാണ് അദ്ദേഹം ഭോപ്പാലില്‍ നടത്തിയത്. അതുകൊണ്ട് തന്നെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വോട്ട് മറിയുമോ എന്ന ആശങ്കയും ബിജെപിക്ക് ഉണ്ടായിരുന്നു.

ഭോപ്പാലില്‍ ആകെ 1957241 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 10,39,153 പുരുഷന്‍മാരും 9,18,021 സ്ത്രീകളും 67 ട്രാന്‍സ്‌ജെന്‍സറുമാണ്. 1989 മുതല്‍ ബിജെപി കൈവശം വെക്കുന്ന മണ്ഡലമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button