NattuvarthaLatest News

തെരുവ്നായ ശല്യം രൂക്ഷം; ആക്രമണത്തിൽ പരിക്കേറ്റത് മൂന്നുപേർക്ക്

എകരൂൽ: തെരുവ്നായ ശല്യം രൂക്ഷം, എകരൂൽ അങ്ങാടിയിൽ തെരുവുനായയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരുക്കേറ്റു. ഗ്രാമപ്പഞ്ചായത്ത്‌ പബ്ലിക്‌ ലൈബ്രറി ബസ്‌ കാത്തിരിപ്പുകേന്ദ്രത്തിന്റെയും പോസ്റ്റ്‌ ഓഫീസിന്റെയും പരിസരത്തു നിന്നുള്ള മൂന്നുപേർക്കാണ് രാവിലെ തെരുവുനായയുടെ കടിയേറ്റത് .

എകരൂൽ അനന്തൻകണ്ടി കടേക്കൽ പ്രഭാകരൻ നായർ, പാറക്കൽ ലോഹിതാക്ഷൻ എന്നിവർ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. അങ്ങാടിയിലും പരിസരങ്ങളിലും തെരുവുനായ ശല്യം അതിരൂക്ഷമാണ്.

shortlink

Related Articles

Post Your Comments


Back to top button