KeralaLatest NewsNews

പുതിയ കാറിന്റെ ബോണറ്റിനകത്ത് പൂച്ചപെറ്റു; യുവാവിന്റെ 7 ലക്ഷത്തിന്റെ കാര്‍ തകര്‍ന്നു

പുതിയ കാറിനകത്ത് പൂച്ച പെറ്റതോടെ യുവാവിന് ഉണ്ടായ നഷ്ടം ചെറുതല്ല. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട പുതിയ കാറിന്റെ ബോണറ്റിനകത്താണ് പൂച്ച പെറ്റതാണ്. പൂച്ചക്കുഞ്ഞുങ്ങളെ പിടിക്കാനെത്തിയ തെരുവുനായ്ക്കള്‍ 7 ലക്ഷം രൂപ വിലവരുന്ന കാര്‍ കടിച്ചു തകര്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പൊന്നാനി തെയ്യങ്ങാട് ഉണ്ണിരാമന്‍ പറമ്പില്‍ വേലായുധന്റെ മകന്‍ വിജേഷ് ലാല്‍ കഴിഞ്ഞമാസം വാങ്ങിയ കാറാണ് തെരുവുനായ്ക്കള്‍ കടിച്ച് തകര്‍ത്തത്.

എന്നാല്‍ പൂച്ച കുഞ്ഞുങ്ങളിപ്പോഴും ബോണിറ്റനകത്ത് സുരക്ഷിതരാണ്. നായ്ക്കള്‍ കാറിനടിയിലൂടെ കയറി ബോണറ്റിനകത്തെ വയറുകളും പൈപ്പുകളുമെല്ലാം കടിച്ച് മുറിച്ചു. മുന്‍വശത്തെ ടയറും കടിച്ചു കീറിയിട്ടിട്ടുണ്ട്. ഹെഡ്ലൈറ്റിലേക്കുള്ള കേബിളുകളും തകര്‍ന്നു. എല്ലാറ്റിനും പുറമെ കാറിനു ചുറ്റും മാന്തിയും കടിച്ചും അടയാളങ്ങള്‍ വീഴ്ത്തിയിട്ടുണ്ട്. കാര്‍ വര്‍ക് ഷോപ്പിലേക്ക് കൊണ്ടുപോകാന്‍ പോലും കഴിയാത്ത വിധം നശിപ്പിച്ചിരിക്കുകയാണ്. മുന്‍ഭാഗത്ത് പെയിന്റിളകി വലിയ അടയാളങ്ങളും വീണിട്ടുണ്ട്. അതേസമയം ഈ പ്രദേശത്ത് തെരുവുനായ ശല്യം കൂടിവരികയാണെന്നാണ് നാട്ടുകാരുടെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button