Latest NewsKuwait

സിവിൽ ഐഡിയിലെ പിഴവുകൾ; മുന്നറിയിപ്പുമായി അധികൃതർ

കുവൈറ്റ്: പുതുതായി അനുവദിക്കുന്ന സിവിൽ ഐഡി കാർഡിലെ വിവരങ്ങളിൽ പിഴവുണ്ടെങ്കിൽ ഉടൻ തന്നെ തിരുത്തണമെന്ന് അധികൃതർ. പാസ്പോർട്ടിലും സിവിൽ ഐഡി കാർഡിലും രേഖപ്പെടുത്തിയിരിക്കുന്ന പേര് ഒരേപോലെയാണോ എന്ന് ഉറപ്പുവരുത്തണം. പാസ്പോർട്ടിൽ കുടുംബപ്പേര് ഉൾപ്പെടെ അഞ്ചു പേരുകൾ വരെ ഉള്ളവരുണ്ട്. എന്നാൽ സിവിൽ ഐഡിയിൽ നാലു പേരാകും ഉണ്ടാവുക. ഇത്തരം സാഹചര്യത്തിൽ രണ്ടിലെയും ആദ്യ പേരും അവസാന പേരും ഒന്നാണെന്ന് ഉറപ്പുവരുത്തണം. അറബിയിൽ രേഖപ്പെടുത്തുന്നതിൽ മാത്രമാണു പിഴവെങ്കിൽ ഗൗരവമായി കണക്കാക്കില്ല. ഇംഗ്ലിഷിലാണ് പിഴവെങ്കിൽ ഉറപ്പായും തിരുത്തണം.

പാസ്പോർട്ട് നമ്പർ സിവിൽ ഐഡിയിൽ രേഖപ്പെടുത്തുമ്പോൾ അക്കത്തിനൊപ്പം അക്ഷരം കൂടി ചേർന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. പിഴവ് തിരുത്താനുള്ള് അപേക്ഷ ഓൺലൈൻ വഴി സമർപ്പിക്കുമ്പോൾ പാസ്പോർട്ട് കോപ്പി കൂടി അറ്റാച്ച് ചെയ്യുന്നതാണ് നല്ലത്. നടപടി പൂർ‍ത്തിയായാൽ എസ്എംഎസ് വഴി അറിയിപ്പ് ലഭിക്കും. സിവിൽ ഐഡിക്കുള്ള 5 ദിനാർ അടയ്ക്കുന്നതിനു മുൻപ് തെറ്റുതിരുത്തൽ അപേക്ഷ സമർപ്പിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button