Latest NewsIndia

സിപിഎമ്മിനേറ്റ കനത്ത തിരിച്ചടി; തനിക്കും ഉത്തരവാദിത്വമുണ്ടെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: സിപിഎമ്മിനേറ്റ കനത്ത പരാജയത്തില്‍ തനിക്കും പാര്‍ട്ടിയ്ക്കും ഉത്തരവാദിത്വണ്ടെന്ന് സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പ് തിരിച്ചടിക്കു കാരണമായ എല്ലാ വിഷയങ്ങളും 26, 27 തീയതികളില്‍ ചേരുന്ന പോളിറ്റ് ബ്യുറോ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു. ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷ പാര്‍ടികളുടെ സാന്നിധ്യം ഈ തെരഞ്ഞെടുപ്പോടെ ഏതാണ്ട് ഇല്ലാതാവുകയാണ്. കേരളത്തില്‍ കിട്ടിയ ഒരു സീറ്റും തമിഴ്‌നാട്ടില്‍ കിട്ടുന്ന 4 സീറ്റും മാത്രമാകും ലോക്‌സഭയിലെ പ്രാതിനിധ്യം.

സിപിഐക്ക് ഒരു ശതമാനം പോലും വോട്ടില്ല. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകളായ റായ്ഗഞ്ചും മൂര്‍ഷിദാബാദും നഷ്ടമായി. ബീഹാര്‍ ഉള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തിരിച്ചുവരാനാകാത്ത വിധം തകര്‍ന്നടിഞ്ഞ പോലെയാകുന്നു ബംഗാളിലും ഇടതുപക്ഷം. തൃപുരയിലും സിപിഎം മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. 35 ശതമാനത്തിലധികം വോട്ടുണ്ടായിരുന്ന സിപിഎം 17 ശതമാനത്തിലേക്ക് ചുരുങ്ങി. ബി.ജെ.പി ഒന്നാം സ്ഥാനത്തും കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തുമായി. ദേശീയതലത്തില്‍ ബദല്‍ രാഷ്ട്രീയം ശബ്ദം ഉയര്‍ത്താന്‍ ശ്രമിക്കുന്ന ഇടതുപക്ഷത്തിന് ഇനി പരിമിതികള്‍ ഏറെയാകും. സിപിഎമ്മിന് ദേശീയ പാര്‍ടി പദവി നഷ്ടമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button