
അലബാമ: ആഫ്രിക്കയിൽനിന്ന് യു.എസിലേക്ക് അടിമകളെ കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ചിരുന്ന അവസാന കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അലബാമയിലെ നദിയിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അടിമക്കപ്പൽ ക്ലോട്ടിൽഡ കണ്ടെത്താൻ ഒരുവർഷത്തോളമായി ശാസ്ത്രീയരീതിയിൽ അന്വേഷണം നടത്തിവരികയായിരുന്നു. 160 വർഷം മുമ്പ് അടിമവ്യാപാരത്തിന്റെ തെളിവുനശിപ്പിക്കാൻ മുക്കിക്കളഞ്ഞ കപ്പലാണിതെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.
സെർച്ച് ഇന്റർനാഷണൽ കമ്പനിയാണ് കമ്മിഷന്റെയും സ്മിത്‌സോണിയൻ നാഷണൽ മ്യൂസിയത്തിന്റെയും സഹകരണത്തോടെ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തത്. കപ്പലിന്റെ ദൗത്യം ചരിത്രകാരന്മാർ നേരത്തേ കണ്ടെത്തിയിരുന്നു. 1807-ൽ അടിമകളെ കൊണ്ടുവരുന്നത് യു.എസ്. ഔദ്യോഗികമായി വിലക്കിയിട്ടും ദശാബ്ദങ്ങളോളം അത് രഹസ്യമായി തുടർന്നുവന്നിരുന്നു.
Post Your Comments