Latest NewsEducationEducation & Career

എല്‍.ഐ.സിയിൽ ബിരുദധാരികള്‍ക്ക് അവസരം

എല്‍.ഐ.സിയിൽ(ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) അവസരം. അപ്രന്റൈസ് ഡെവലപ്‌മെന്റ് ഓഫീസര്‍ (എ.ഡി.ഒ) തസ്തികയിലേക്ക് ബിരുദധാരികള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 8581 ഒഴിവുകൾ ഉണ്ട്. കേരളമുള്‍പ്പെടുന്ന ചെന്നൈ സതേണ്‍ സോണല്‍ ഓഫീസിനുകീഴില്‍ 1257 ഒഴിവുകളാണുള്ളത്. എറണാകുളം – 72, കോഴിക്കോട് – 85, കോട്ടയം – 88,തൃശ്ശൂര്‍ – 60, തിരുവനന്തപുരം – 74 എന്നിങ്ങനെയാണ് കേരളത്തിലെ വിവിധ ഡിവിഷണല്‍ ഓഫീസുകളിലെ ഒഴിവുകള്‍.

രണ്ട് ഘട്ടങ്ങളായുള്ള ഓണ്‍ലൈന്‍ ടെസ്റ്റ്, അഭിമുഖവും വൈദ്യപരിശോധന എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. അപ്രൈന്റൈസ് കാലയളവില്‍ പ്രതിമാസം 34503 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. പ്രൊബേഷനറി ഡെവലപ്‌മെന്റ് ഓഫീസറായി നിയമിച്ചതിനു ശേഷം 37345 രൂപ (എ ക്ലാസ് നഗരങ്ങളില്‍ അലവന്‍സ് ഉള്‍പ്പെടെ)ആകും ലഭിക്കുക.

പൂർണ്ണ വിജ്ഞാപനത്തിനും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക

അവസാന തീയതി : ജൂണ്‍ ഒമ്പത്

shortlink

Related Articles

Post Your Comments

Related Articles


Back to top button