KeralaLatest News

ശബരിമലയില്‍ തൊട്ടു കളിച്ചതാണ് എല്‍ഡിഎഫ് പരാജയപ്പെടാന്‍ കാരണം; മോഹനന്‍ വൈദ്യര്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെടാന്‍ കാരണം ശബരിമലയില്‍ തൊട്ടു കളിച്ചതുകൊണ്ടാണെന്ന് മോഹനന്‍ വൈദ്യര്‍. ഇത് ഭാരത സംസ്‌കാരമാണെന്നും ഇതില്‍ തൊട്ടുകളിച്ചതുകൊണ്ടാണ് എട്ടുനിലയില്‍ പൊട്ടിയതെന്നും ഇയാള്‍ വിമര്‍ശിച്ചു. അതേസമയം ആരോഗ്യമന്ത്രി കെ.കെ. ശൈലജയെയും മോഹനന്‍ വൈദ്യര്‍ രൂക്ഷമായി വിമര്‍ശിച്ചു. ‘നാട്ടു വൈദ്യത്തെ പറ്റിയോ ആരോഗ്യ രംഗത്തെപ്പറ്റിയോ പറയാന്‍ ശൈലജ ടീച്ചര്‍ക്ക് എന്താണ് യോഗ്യത. അവര്‍ ആരോഗ്യത്തെക്കുറിച്ച് പഠിച്ചിട്ടുണ്ടോ.

വോട്ടു കിട്ടി മുകളില്‍ കയറിയപ്പോ ആരോഗ്യ മന്ത്രിയായപ്പോള്‍ മൊത്തം ആരോഗ്യ രംഗത്തെക്കുറിച്ചു പഠിച്ചെന്നാണോ. പരസ്യമായി അവര്‍ പറയുകയാണ് വ്യാജ വൈദ്യന്‍മാരെ സൂക്ഷിക്കാന്‍. സൂക്ഷിക്കാന്‍ എന്തിനാണ് പറയുന്നത് നിര്‍ത്താനല്ലേ പറയേണ്ടത്. അധികാരം കൈയിലുണ്ടെങ്കില്‍ എന്തും വിളിച്ചു പറയാം എന്നല്ല. മന്ത്രിമാര്‍ പോലും പറയാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ ഈ വൈദ്യം ഓടുമോ.’ മോഹനന്‍ വൈദ്യര്‍ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button