Latest NewsIndia

തെലങ്കാന മുഖ്യമന്ത്രിയുടെ മകളെ നിലംപരിശാക്കി ആദ്യമായി നിസാമബാദ്‌ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയുടെ അട്ടിമറി വിജയം

40 ശതമാനം വോട്ടു ശതമാനം കവിതയ്ക്ക് കിട്ടിയപ്പോൾ അരവിന്ദ് 45% വോട്ട് നേടിയെടുത്തു.

തെലങ്കാനയിലെ ടിആർഎസ് പാർട്ടിക്ക് വലിയ ഷോക്ക് നൽകി ബിജെപിയുടെ കുതിപ്പ്. നിസാമാബാദ് സിറ്റിംഗ് എംപിയും തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കൽവാകുന്ടല കവിത ബിജെപി സ്ഥാനാർത്ഥി അരവിന്ദ് ധർമപുരിയോട് ദയനീയമായി പരാജയപ്പെട്ടത് പാർട്ടിക്ക് തന്നെ നാണക്കേട് ആയിരിക്കുകയാണ്. 40 ശതമാനം വോട്ടു ശതമാനം കവിതയ്ക്ക് കിട്ടിയപ്പോൾ അരവിന്ദ് 45% വോട്ട് നേടിയെടുത്തു. 70,000 വോട്ടുകളുടെ മാർജിനിലാണ് ഇദ്ദേഹം ഇവിടെ ജയിച്ചത്.

കഴിഞ്ഞ തവണ കെസിആർ തരംഗത്തിൽ കവിതയും വിജയിച്ചിരുന്നു. എന്നാൽ ഇത്തവണ അടിപതറിയത് ടിആർ എസ് നേതാവ് ഡിസി ശ്രീനിവാസന്റെ മകനോടാണ്. ബി.ജെ.പിയുടെ അരവിന്ദ് എം.പി. സ്ഥാനാർഥിയായി തന്റെ രാഷ്ട്രീയ അരങ്ങേറ്റം പൂർത്തിയാക്കിയത് കവിതയ്ക്ക് വെല്ലുവിളി ആയിരുന്നു. ബി.ജെ.പി സ്ഥാനാർത്ഥിയായി തനിക്കെതിരെ മത്സരിക്കാൻ ഡിസി ശ്രീനിവാസ് തന്റെ മകനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും ശ്രീനിവാസിനെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്നും കവിത ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button