Latest NewsKeralaIndia

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണക്കടത്ത്: പിന്നിൽ തലസ്ഥാനത്തെ ഈ ജൂവലറിയെന്ന് ഡിആർഐ: മാനേജർ ഉൾപ്പെടെ ഒളിവിൽ

ഹക്കിം സ്വർണം വാങ്ങിയ ശേഷം ഉരുക്കുന്ന സ്ഥലം ഉൾപ്പടെ കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി 70 കിലോയിൽ അധികം സ്വർണം കടത്തിയതായി ഡിആർഐ. തിരുവനന്തപുരത്തെ പിപിഎം ജൂവലറിയാണ് സ്വർണ കടത്തിന്റെ പ്രധാന കേന്ദ്രം. പിപിഎം ജൂവലറി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. ജുവലറിയിലെ മനേജർ ഹക്കിം ഉൾപ്പടെ ഒളിവിലാണ്. തിരുവനന്തപുരം വിമാനത്താവളം വഴി 70 കിലോയിൽ അധികം സ്വർണം കടത്തിയതായി ഡിആർഐ കണ്ടെത്തി. സ്വർണ കടത്ത് കേസിലെ പ്രധാന കണ്ണിയായ അഡ്വ. ബിജുവിന്റെ ഭാര്യ വിനീത 20 കിലോ സ്വർണം കടത്തിയിട്ടുണ്ട്.

ഇതിനു പുറമെ ബിജുവും പിടിയിലാകാത്ത മറ്റ് പ്രതികളും ചേർന്ന് കടത്തിയതിന്റെ കണക്കുകൾ പുറത്തു വരാനുണ്ട്. തിരുവനന്തപുരം ആറ്റുകാൽ ഷോപ്പിംഗ് കോപ്ലക്സിലെ പിപിഎം ചെയ്ൻസ് എന്ന ജൂവലറിയാണ് സ്വർണ കടത്തിലെ പ്രധാന ആസൂത്രകരെന്നും വിവരം ലഭിച്ചിട്ടുണ്ട്. പിപിഎം ചെയ്ൻസിലെ ഹക്കിം എന്ന മനേജരാണ് തിരുവനന്തപുരത്ത് എത്തിക്കുന്ന സ്വർണം കൈപ്പറ്റിയിരുന്നത്. ഹക്കിം സ്വർണം വാങ്ങിയ ശേഷം ഉരുക്കുന്ന സ്ഥലം ഉൾപ്പടെ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച 25 കിലോ സ്വർണം കടത്തുന്നതിനിടെ പിടിയിലായ സുനിലിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലായ സെറീന 50 കിലോയിൽ അധികം സ്വർണം കടത്തിയിട്ടുണ്ട്.

ജൂവലറിയിലെ അക്കൌണ്ടന്റ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പിപിഎം ചെയിൻസിലെ ഉടമസ്ഥർ ഉൾപ്പടെ ഒളിവിലാണ്. ജൂലവറിയിൽ കഴിഞ്ഞ ദിവസം അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.സ്വർണം വിമാനത്താവളത്തിൽ നിന്നും പുറത്തെത്തിക്കാൻ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിരുന്നുവെന്നാണ് ഡിആർഐയുടെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button