KeralaLatest NewsNews

സ്വര്‍ണക്കടത്തിനു കൂട്ടുനിന്നത് സരിത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കണ്ടിട്ട്

കൊച്ചി : നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്തിനു കൂട്ടുനിന്നത് സരിത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാന്‍ വേണ്ടിയാണെന്ന് സ്വപ്നയുടെ മൊഴി. നയതന്ത്ര ചാനലില്‍ നിന്ന് 30 കിലോഗ്രാം സ്വര്‍ണം പിടികൂടിയ കേസില്‍ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിലാണ് സ്വപ്ന ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വപ്നയുടെയും സന്ദീപിന്റെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. അതേസമയം, എയര്‍ കാര്‍ഗോ അസോസിയേഷന്‍ നേതാവ് ഹരിരാജിനോട് ഇന്നു വീണ്ടും ഹാജരാകാന്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഒരു തവണ ഹരിരാജിനെ ചോദ്യം ചെയ്തിരുന്നു.

നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്താനുള്ള ആശയം സന്ദീപിന്റേതാണെന്നാണു കസ്റ്റംസിന് ഇതുവരെ ലഭിച്ച വിവരം. എന്നാല്‍, ഇത്രയും സുരക്ഷിതമായ മാര്‍ഗം സന്ദീപിനു പറഞ്ഞു കൊടുത്തതു മറ്റാരെങ്കിലുമായിരിക്കുമെന്നു കസ്റ്റംസ് കരുതുന്നു. സന്ദീപും സ്വപ്നയുമൊഴികെയുള്ളവര്‍ നേരത്തെ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യങ്ങളാണു കസ്റ്റംസ് പ്രധാനമായും പരിശോധിക്കുന്നത്.

ചൊവ്വാഴ്ച കസ്റ്റഡിയില്‍ ലഭിച്ച 10 പ്രതികളില്‍ ജലാല്‍ മുഹമ്മദ്, അംജദ് അലി, മുഹമ്മദ് അബ്ദു ഷമീം എന്നിവരെ ചോദ്യം ചെയ്യലിനു ശേഷം സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ ജില്ലാ ജയിലിലേക്കയച്ചു. കസ്റ്റഡിയില്‍ ലഭിച്ച ബാക്കി പ്രതികളെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. ഇവരെ ഇന്ന് 5 വരെയാണു കസ്റ്റംസിന്റെ കസ്റ്റഡിയില്‍ നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button