KeralaLatest News

അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകാനുള്ള ശ്രമത്തിലാണ് പിണറായിയെന്ന് മുരളീധരന്‍

തൃശ്ശൂര്‍: ലോക്‌സഭ തെരഞ്ഞടുപ്പില്‍ നേരിട്ട ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവക്കണമെന്ന് കെ മുരളീധരന്‍. ഇക്കാര്യത്തില്‍ പിണറായി എ കെ ആന്റണിയുടെ പാത പിന്തുടരണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാവാന്‍ സ്വയം തീരുമാനിച്ചിരിക്കുകയാണെന്നും മുരളീധരന്‍ തൃശ്ശൂരില്‍ പറഞ്ഞു.

അടുത്ത രണ്ട് വര്‍ഷം തെരഞ്ഞെടുപ്പുകളുടെ പരമ്പരയാണെന്ന് ഓര്‍മ്മിപ്പിച്ച കെ മുരളീധരന്‍ കെപിസിസി പുനസംഘടന അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ ജയിക്കുമെന്ന് പറഞ്ഞ മുരളീധരന്‍ അവിടെ തെരഞ്ഞെടുപ്പ് നടക്കാന്‍ കുമ്മനം നല്‍കിയ പരാതി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. മുരളീധരന്റെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് കുമ്മനം രാജശേഖരന്‍ സമര്‍പ്പിച്ച പരാതി പിന്‍വലിക്കുകയോ അതില്‍ തീര്‍പ്പുണ്ടാകുകയോ ചെയ്യാതെ വട്ടിയൂര്‍ക്കാവില്‍ തെരഞ്ഞെടുപ്പ് നടക്കില്ല.

shortlink

Related Articles

Post Your Comments


Back to top button