Latest NewsIndia

കോച്ചിംഗ് സെന്ററിലെ തീപിടുത്തം ; ഉടമ അറസ്റ്റില്‍

അഹമ്മദാബാദ്: സൂററ്റില്‍ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ഉടമയെ അറസ്റ്റില്‍. കോച്ചിംഗ് സെന്റര്‍ ഉടമയായ ഭാര്‍ഗവ് ഭൂട്ടാനിയാണ് അറസ്റ്റിലായത്. അതേസമയം സംഭവത്തില്‍ കെട്ടിട ഉടമകളായ ഹര്‍ഷാല്‍ വെഗാരിയ, ജിഗ്‌നേഷ് എന്നിവര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപകടത്തില്‍ ഇതുവരെ 23 പേര്‍ മരിച്ചു. മരണപ്പെട്ടവരില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളാണ്.

തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വാണിജ്യ കെട്ടിട സമുച്ചയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കോച്ചിങ് സെന്ററുകളും അടച്ചിടാന്‍ നിര്‍ദേശം. സുരക്ഷാ സംവിധാനങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്താന്‍ കോച്ചിങ് സെന്റര്‍ ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്ലാത്തപക്ഷം അവ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. തലസ്ഥാനമായ ഗാന്ധിനഗറിലെ ലൈബ്രറിയും നാല്‍പ്പതോളം കോച്ചിങ് സെന്ററുകളും അധികൃതര്‍ പൂട്ടി.

സംസ്ഥാനത്തെ കോച്ചിങ് സെന്ററുകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവ അടക്കമുള്ള എല്ലാ കെട്ടിടങ്ങളിലും സുരക്ഷാ പരിശോധന ആരംഭിച്ചിട്ടുണ്ട്. അഗ്‌നിബാധയുണ്ടായ കെട്ടിടത്തില്‍ ചിത്രരചനാ ക്ലാസ് നടത്തിവന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button