Latest NewsCareerEducation & Career

ഈ തസ്തികകളിലേക്ക് തീരദേശ പോലീസ് സ്റ്റേഷനുകളിൽ താത്ക്കാലിക നിയമനം: ജൂൺ 12 വരെ അപേക്ഷിക്കാം

പൂവാർ അഞ്ചുതെങ്ങ് എന്നിവിടങ്ങളിലെ തീരദേശ പോലീസ് സ്റ്റേഷനുകളിലെ റെസ്‌ക്യൂ ബോട്ടുകളിലേക്ക് താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബോട്ട് കമാൻഡർ, അസിസ്റ്റന്റ ബോട്ട് കമാൻഡർ, സ്‌പെഷ്യൽ മറൈൻ ഹോം ഗാർഡ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

ബോട്ട് കമാൻഡർ, അസിസ്റ്റന്റ ബോട്ട് കമാൻഡർ: അപേക്ഷകർ എക്‌സ് നേവി/ എക്‌സ് കോസ്റ്റ് ഗാർഡ്/ എക്‌സ് ബി.എസ്.എഫ് വാട്ടർ വിത്ത് സൈനികരായിരിക്കണം. കേരള മൈനർ പോർട്ട്‌സിന്റെ മാസ്റ്റർ ഡ്രൈവർ (ഹാർബർ ക്രാഫ്റ്റ് റൂൾസ്)/എം.എം.ഡി ലൈസൻസ് ഉളളവരായിരിക്കണം. ഇതിനുപുറമെ ബോട്ട് കമാൻഡർക്ക് അഞ്ച് വർഷവും അസ്സിസ്റ്റന്റ് ബോട്ട് കമാൻഡർക്ക് മൂന്നു വർഷവും ബോട്ട് ഓടിച്ചുളള പരിചയം ഉണ്ടായിരിക്കണം. സഞ്ചിത മാസശമ്പളം ബോട്ട് കമാൻഡർക്ക് 28385 രൂപയും അസിസ്റ്റന്റ ബോട്ട് കമാൻഡർക്ക് 27010 രൂപയുമാണ്. രണ്ട് ഒഴിവുകൾ വീതമാണ് ഈ തസ്തികകളിലുളളത്. പ്രായം 2019 ഏപ്രിൽ ഒന്നിന് 50 വയസ്സ് കഴിയാത്തവരായിരിക്കണം.

സ്‌പെഷ്യൽ മറൈൻ ഹോം ഗാർഡ്: അപേക്ഷകർ ഏഴാം ക്ലാസ്സ് വരെ പഠിച്ചവരും അഞ്ച് വർഷത്തെ പുറംകടൽ പരിചയവും രക്ഷാപ്രവർത്തനത്തിലുളള കഴിവും പരിചയവും ഉണ്ടായിരിക്കണം. ഉയരം അഞ്ച് അടി ആറ് ഇഞ്ച്, നെഞ്ചളവ് 85 സെ.മി, വികസിക്കുമ്പോൾ 90 സെ.മി ഉണ്ടായിരിക്കണം. ഈ തസ്തികയിൽ എട്ട് ഒഴിവാണുളളത്. പ്രായം 2019 ഏപ്രിൽ ഒന്നിന് 24 വയസ്സ് കഴിയരുത്. സഞ്ചിത മാസശമ്പളം 19280 രൂപ.

എല്ലാ തസ്തികയിലുളള അപേക്ഷകരും കടലിൽ 500 മീറ്റർ നീന്തൽ ടെസ്റ്റ് വിജയിക്കണം. കാഴ്ചശക്തി – ദൂരക്കാഴ്ച 6/6 സ്‌നെല്ലൻ, സമീപകാഴ്ച 0.5, വർണ്ണാന്ധത, നിശാന്ധത, കോങ്കണ്ണ് തുടങ്ങിയവ ഉണ്ടായിരിക്കരുത്. സ്ത്രീകൾ, വികലാംഗർ, പകർച്ചവ്യാധിയുളളവർ ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അർഹരല്ല. അപേക്ഷകൾ ജൂൺ 12ന് മുൻപ് തിരുവനന്തപുരം പി.എം.ജിയിലുളള റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖാന്തരമോ എത്തിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button