KeralaLatest News

സാമൂഹ്യവിരുദ്ധരുടെ ആക്രമണം : പതിനഞ്ചിലധികം വാഹനങ്ങള്‍ തകര്‍ന്നു

തിരുവനന്തപുരം കഴക്കൂട്ടത്ത് സാമൂഹ്യദ്രോഹികളുടെ ആക്രമണം. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ തകര്‍ത്താണ് അക്രമികള്‍ അഴിഞ്ഞാടിയത്. ആക്രമണത്തില്‍ പതിനഞ്ചിലധികം വാഹനങ്ങള്‍ തകര്‍ന്നു. കഴക്കൂട്ടം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വളപ്പിനുള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസും കല്ലെറിഞ്ഞ് തകര്‍ത്തു. അക്രമികളിലൊരാള്‍ ബൈക്ക് തകര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.

കഴക്കൂട്ടം ടെക്‌നോപാര്‍ക്കിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് തര്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. ഇങ്ങനെ പതിനഞ്ചിലേറെ വാഹനങ്ങളാണ് ഇന്ന് പുലര്‍ച്ചെ കല്ലെറിഞ്ഞ് തകര്‍ത്തിരിക്കുന്നത്. കഴക്കൂട്ടം മുതല്‍ തൃപ്പാദപുരം വരെയുള്ള നാലു കിലോമീറ്റര്‍ പരിധിയിലെ വാഹനങ്ങളാണ് തകര്‍ത്തത്. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയെതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴക്കൂട്ടം തുമ്പ പോലീസ് സ്റ്റേഷനുകള്‍ക്ക് സമീപം മണിക്കൂകളോളമാണ് അക്രമികള്‍ അഴിഞ്ഞാടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button