KeralaLatest News

ശബരിമലയിലെ സ്വര്‍ണം മാറ്റിയ സംഭവം:വിശദീകരണം തേടിയെന്ന് മന്ത്രി

ശബരിമലയില്‍ വഴിപാടായി കിട്ടിയ 40 കിലോ സ്വര്‍ണവും 100 കിലോ വെള്ളിയുടേയും കുറവ് കണ്ടെത്തിയിരുന്നു

തിരുവനന്തപുരം: ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണവും വെള്ളിയും കാണാനില്ലെന്ന സംഭവത്തില്‍ ദേവസ്വം പ്രസിഡന്റിനോട് വിശദീകരണം തേടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. വിശദീകരണം കിട്ടയ ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയില്‍ വഴിപാടായി കിട്ടിയ 40 കിലോ സ്വര്‍ണവും 100 കിലോ വെള്ളിയുടേയും കുറവ് കണ്ടെത്തിയിരുന്നു. ഓഡിറ്റിനിടയുിലാണ് ഇക്കാര്യം കണ്ടെത്തിയത്. അതേസമയം സ്വര്‍ണവും വെള്ളിയും സ്ട്രോംഗ് റൂമിലേയ്ക്ക് മാറ്റിയതിനും രേഖകളില്ല. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗം നാളെ സ്്ട്രോംഗ് റൂം തുറന്ന് പരിശോധന നടത്തും.

2017 കാലയളവിനു ശേഷം ശബരിമലയില്‍ ഭക്തര്‍ വഴിപാടിലൂടേയും കാണിക്കയിലൂടേയും ലഭിച്ച സ്വര്‍ണം, വെള്ളി എന്നിവയെല്ലാം ക്ഷേത്രത്തിലെ 4 എ രജിസ്റ്ററില്‍ രേഖപ്പെടുത്തും. ഈ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്വര്‍ണം പിന്നീട് സ്ട്രോംങ് റൂമിലേയ്ക്ക് മാറ്റുമ്പോള്‍ അത് രജിസ്റ്ററിന്റെ എട്ടാം മ്പര്‍ കോളത്തില്‍ രേഖപ്പെടുത്തണം. എന്നാല്‍ ഇപ്പോള്‍ നഷ്ടപ്പെട്ട സ്വര്‍ണവും വെള്ളിയും ലഭിച്ചുവെന്ന് രേഖകള്‍ ഉണ്ടെങ്കിലും ഇത് സ്ട്രോംങ് റൂമിലേയ്ക്ക് മാറ്റിയതിന് തെളിവില്ല. ഇതിനെ തുടര്‍ന്നാണ് സ്ട്രോംങ് റൂം മഹസര്‍ നാളെ ഉച്ചയോടെ സ്ട്രോംങ് റൂം പരിശോധിക്കും. ആറന്‍മുളയിലാണ് സ്ട്രോംങ് റൂം ഉള്ളത്. സ്ട്രോംഗ് റൂമിലേയ്ക്ക് മാറ്റിയ സ്വര്‍ണവും വെള്ളിയും രജിസ്റ്ററില്‍ രേഖപ്പെടുത്താത്തതിനെ തുടര്‍ന്നാണ് പരിശോധന. ഈ വസ്തുക്കള്‍ സ്ട്രോംഗ് റൂമിലുണ്ടോ എന്നും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നും നാളെ പരിശോധനയില്‍ വ്യക്തമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button