Latest NewsFootball

അഭ്യൂഹങ്ങൾ പരത്തി കേരള ബ്ലാസ്റ്റേഴ്സിലേക്ക് പുതിയ താരങ്ങൾ

കൊച്ചി: എൽകോ ഷറ്റോരി ചീഫ് കോച്ചായി സ്ഥാനമേറ്റതോടെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വിദേശ കളിക്കാർ എത്തുന്നതായി സൂചന. കഴിഞ്ഞ സീസണിലെ പ്രമുഖ ഗോൾ വേട്ടക്കാരിൽ ഒരാളായ ബർതലോമ്യോ ഓഗ്ബച്ചെ വരുന്നു എന്നതാണ് ഇപ്പോൾ പരക്കുന്ന അഭ്യൂഹം. ഓഗ്ബച്ചെ വന്നാൽ ബ്ലാസ്റ്റേഴ്സിൽ ഗോളുകളുടെ പൂരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മുഖ്യായുധമായി ഷറ്റോരി ഉപയോഗിച്ചത് ഓഗ്ബച്ചെയായിരുന്നു.

നോർത്ത് ഈസ്റ്റ് വിട്ട് അറ്റാക്കിങ് മിഡ്ഫീൽഡറായ ഫെഡെറിക്കോ ഗാലിഗോയും ബ്ലാസ്റ്റേഴ്സിലേക്കെത്തുമെന്നാണ് കരുതുന്നത്. കൂടാതെ ജംഷഡ്പുരിൽനിന്ന് സ്പാനിഷ് മിഡ്ഫീൽഡർ മാരിയോ ആർക്കെസ് ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ടതായും സൂചനകളുണ്ട്. അതേസമയം നിലവിലുള്ള സ്ട്രൈക്കർ ജോടി മത്തേയ് പൊപ്ലാട്നിക്–സ്ലാവിസ സ്റ്റൊയനോവിച് എന്നിവർക്ക് ഇപ്പോഴും ബ്ലാസ്റ്റേഴ്സുമായി കരാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button