Latest NewsElection NewsIndia

രാജി തീരുമാനത്തിൽ മാറ്റമില്ലാതെ രാഹുൽ; പിസിസികളിൽ കൂട്ടരാജി

ന്യൂഡൽഹി : കോണ്‍ഗ്രസ് അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാതെ രാഹുൽ ഗാന്ധി. തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന നേതാക്കളോട് രാഹുൽ തന്റെ നിലപാട് ആവര്‍ത്തിച്ചു. ഇതോടൊപ്പം രാജിയിലേക്ക് പോകരുതെന്നാവശ്യപ്പെട്ട് പി.സി.സികള്‍ രാഹുലിനെ കത്തയച്ചു.

നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലാണ് അധ്യക്ഷപദം ഒഴിയുകയാണെന്നുള്ള തീരുമാനം രാഹുൽ ഗാന്ധി അവതരിപ്പിച്ചത് . എന്നാൽ രാഹുലിന്റെ രാജി ആവശ്യം തള്ളിക്കൊണ്ട് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി. ഇതിനോട് പിന്നീട് രാഹുൽ പ്രതികരിച്ചില്ല.

നേതാക്കളെ ആരെയും കാണാനോ സംസാരിക്കാനോ രാഹുൽ കഴിഞ്ഞ ദിവസം തയ്യാറായിരുന്നില്ല. എന്നാൽ ഇന്ന് മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാലും രാഹുലുമായി സംസാരിച്ചു. രാജി തീരുമാനം മാറ്റണമെന്ന് ഇവർ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു. എന്നാൽ തീരുമാനത്തിൽ മാറ്റമില്ലെന്ന് രാഹുൽ മറുപടി നല്‍കി.

കൂടുതൽ നേതാക്കള്‍ രാഹുലുമായി സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ രാഹുൽ ഇതിനു അനുവദിക്കുന്നില്ല. പി.സി.സികള്‍ കത്തയക്കുന്നതിനൊപ്പം രാഹുലിനെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് മുതിര്‍ന്ന നേതാക്കള്‍.പതിയെ ആണെങ്കിലും അദ്ദേഹത്തെ തീരുമാനത്തിൽ നിന്ന് പിന്തരിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.

shortlink

Related Articles

Post Your Comments

Related Articles


Back to top button