Latest NewsUSAVideos

വിമാനം ലാൻഡ് ചെയ്‌തത്‌ ഹൈവേയിൽ ; ഞെട്ടൽ മാറാതെ കാർ യാത്രികൻ : വീഡിയോ കാണാം

വിമാനം അടിയന്തരമായി ഹൈവേയിൽ ലാൻഡ് ചെയ്‌തതിന്റെ ഞെട്ടൽ മാറാതെ കാർ യാത്രികൻ. അമേരിക്കയിലെ മയാമിലെ ഹൈവേ നമ്പർ 27 വാഹനമോടിച്ചു പോകുകയായിരുന്ന ഒരാളുടെ കാറിനു മുന്നിൽ ചെറു വിമാനം ലാൻഡ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

കാറിന്‍റെ ഡാഷ്‍ ക്യാമിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. സെസ്നയുടെ ചെറു വിമാനം ഹൈവേയിൽ ലാന്‍ഡ് ചെയ്യുന്നതും ഏറെ സമയം കാറിനു മുന്നിലായി  വിമാനം ഓടുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നു. എൻജിൻ തകരാർ തോന്നിയതിനാലാണ് ഹൈവേയിൽ ഇറക്കിയതെന്നു പൈലറ്റ് പറഞ്ഞു. വിമാനം സുരക്ഷിതമായി നിലത്തിറങ്ങിയെന്നും ആർക്കും പരിക്കുകളില്ലെന്നുമാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button