Latest NewsKerala

റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു : റോഡരുകില്‍ കാര്‍ നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്ന യുവാവിനാണ് ദാരുണാന്ത്യം

തൃശൂര്‍ : റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. റോഡരുകില്‍ കാര്‍ നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്ന യുവാവിനാണ് ദാരുണാന്ത്യം സംഭവിച്ചത്.
റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ നിയന്ത്രണം വിട്ട മിനിലോറിയിടിക്കുകയായിരുന്നു. കണ്ണൂര്‍ ശ്രീകണ്ഠപുരം നെടുങ്ങോം പരേതനായ അറക്കപ്പറമ്പില്‍ മാത്യുവിന്റെയും ത്രേസ്യയുടെയും മകന്‍ ബിനീഷാണു (42) മരിച്ചത്. ഞായര്‍ പുലര്‍ച്ചെ 5.15ന് പേരാമംഗലം ചീരക്കുഴി ക്ഷേത്രത്തിനു സമീപമാണ് അപകടം.

കണ്ണൂരില്‍ നിന്നു കാറില്‍ കോട്ടയത്തേക്കു പോകുകയായിരുന്നു ബിനീഷ്. ക്ഷീണം തോന്നിയതിനെത്തുടര്‍ന്നു കാര്‍ റോഡരികില്‍ നിര്‍ത്തി ഉറങ്ങുകയായിരുന്നു. റോഡിനു വീതി കൂടിയ ഭാഗത്ത് മറ്റൊരു ലോറിക്കു പിന്നിലാണു കാര്‍ നിര്‍ത്തിയത്. കുന്നംകുളം ഭാഗത്തു നിന്ന് അമിത വേഗത്തിലെത്തിയ മിനിലോറി കാറില്‍ ഇടിക്കുകയായിരുന്നു. ഇരു ലോറികള്‍ക്കിടയില്‍പ്പെട്ടു ഞെരിഞ്ഞമര്‍ന്ന കാറില്‍ നിന്നു ബിനീഷിനെ നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂര്‍ണമായി തകര്‍ന്ന് തീപിടിച്ച കാര്‍ വെട്ടിപ്പൊളിച്ചാണു ബിനീഷിനെ പുറത്തെടുത്തത്.

മിനി ലോറി ഡ്രൈവര്‍ ഉറങ്ങിയതാണു കാരണമെന്നു പൊലീസ് പറഞ്ഞു. ഇലക്ട്രോണിക്‌സ് ഉല്‍പന്ന വ്യാപാരമായിരുന്നു ബിനീഷിന്. കോട്ടയം ദേവലോകത്തുള്ള ഓഫിസിലേക്കു പോവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button