Latest NewsMobile PhoneTechnology

കാത്തിരിപ്പുകൾക്ക് വിട : റെനോ സീരീസ് സ്മാർട്ട് ഫോണ്‍ വിപണിയിൽ എത്തിച്ച് ഓപ്പോ

കാത്തിരിപ്പുകൾക്കൊടുവിൽ റെനോ സീരീസിൽ പുതിയ സ്മാർട്ട് ഫോണ്‍ വിപണിയിൽ എത്തിച്ച് ഓപ്പോ. ഓപ്പോ റെനോ സെഡ്(z) എന്ന മോഡല്‍ യൂറോപ്പിലാണ് ആദ്യം അവതരിപ്പിച്ചിരിക്കുന്നത്. 6.4 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 710 ചിപ്പ്സെറ്റ്, സോണി ഐ.എം.എക്സ് സെന്‍സർ 48 മെഗാപിക്സസൽ+ 5

oppo reno z

മെഗാപിക്സൽ ഇരട്ട പിൻക്യാമറ, 32 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെല്‍ഫി ക്യാമറ, ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനർ 3,950 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന പ്രത്യേകതകൾ. ഓഷ്യന്‍ ഗ്രീന്‍, ജെറ്റ് ബ്ലാക്ക് എന്നീ നിറഭേദങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.റെനോ സീരിസിൽ കൂടുതൽ മോഡലുകൾ കൂടി പ്രതീക്ഷിക്കാം.

oppo reno z 2

shortlink

Related Articles

Post Your Comments

Related Articles


Back to top button