Latest NewsKerala

കേരളത്തിലെ ആദ്യ സ്വകാര്യ ലോ ഫ്ലോർ ബസ് ഈ ജില്ലയില്‍ നിന്നും

കോഴിക്കോട്: കേരളത്തിലെ ആദ്യ സ്വകാര്യ ലോഫ്ലോ‍‍ര്‍ ബസ് കോഴിക്കോട് നിന്നും  സ‍ര്‍വ്വീസ് ആരംഭിച്ചു. പ്രമുഖ ബസ് ഗ്രൂപ്പായ ജയന്തി ജനതയാണ് ലോഫ്ലോ‍ര്‍ ബസ് നിരത്തിറക്കിയത്. മാനാഞ്ചിറ – വെള്ളിമാടുകുന്ന് – മൂഴിക്കൽ റൂട്ടിലാണ് ബസ് സര്‍വ്വീസ് നടത്തുന്നത്.

സാധാരണ ബസുകളുടെ അതേ നിരക്കിലാണ് ലോഫ്ലോ‍ര്‍ ബസിലും യാത്രാ കൂലി ഏര്‍പ്പെടുത്തിയിരിക്കുന്നത്. അശോക് ലെയ്‌ലാൻഡ് കേരള ഏരിയ മാനേജർ അംജിത് ഗംഗാധരൻ ബസിന്റെ ആദ്യ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. നേരത്തെ സുൽത്താൻ ബത്തേരിയിൽ നിന്ന് എറണാകുളത്തെക്ക് പരശുറാം എന്ന പേരിൽ എസി ബസ് ഓടിച്ചതും ഇതേ ഗ്രൂപ്പ് തന്നെയാണ്. പിന്നീട് കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍ ആരംഭിച്ചതിനാൽ ഈ സര്‍വ്വീസ് ഉപേക്ഷിക്കുകയായിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button