Latest NewsUAE

ലോകത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഐഫോണ്‍ ലഭിക്കുന്നത് ഇവിടെ

ദുബായ്: ലോകത്തില്‍ ഏറ്റവും കുറവ് വിലയ്ക്കു ഐഫോണ്‍ ലഭിക്കുന്നത് ദുബായിലാണെന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യ, കാനഡ അടക്കം 40 രാജ്യങ്ങള്‍ ഉല്‍പ്പെടുന്ന പട്ടികയില്‍ 35-ാം സ്ഥാനത്താണ് ദുബായ്. ഐഫോണ്‍ എക്‌സ് എസിന് ഈ വര്‍ഷം 1,323 ഡോളര്‍ (ഏതാണ്ട് 4,860 ദിര്‍ഹം) ആണ് ദുബായിലെ വില.

ഐഫോണിന് വില കൂടുതലുള്ള രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. എക്‌സ് എസിന് 1,635 ഡോളറാണ് ഇന്ത്യയിലെ വില. ബ്രസീല്‍, ടര്‍ക്കി, അര്‍ജന്റീന എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ഫോണിന് ഇന്ത്യിലുള്ള വില കുറവാണ്.

ബ്രസീല്‍, ടര്‍ക്കി, അര്‍ജന്റീന, ഇന്ത്യ, ഗ്രീസ് എന്നിവിടങ്ങളില്‍ ഐഫോണ്‍ നഷ്ടപ്പെടുത്തരുതെന്ന് ഡച്ചെഷ് ബാങ്കിനെ ഉദ്ധരിച്ച് മാപ്പിംഗ് ദി വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ രാജ്യങ്ങളില്‍ അമേരിക്കയിലേതിനേക്കാള്‍ ഐഫോണിന് 25 മുതല്‍ 65 ശതമാനം വരെ വില കൂടുതലാണ്. അതേസമയം ബംഗ്ലാദേശില്‍ ഐഫോണിന് ഇന്ത്യയിലേക്കാള്‍ വില കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button