Latest NewsIndia

ഒരു പകല്‍ മാന്യന്‍ മെരിച്ചു; ഇന്ത്യന്‍ റെയില്‍വേ കൊന്നു: റെയില്‍വേയുടെ കലക്കന്‍ മറുപടിയില്‍ തേഞ്ഞൊട്ടി യുവാവ്

ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ്‌ ടൂറിസം കോര്‍പ്പറേഷന്റെ (ഐ.ആര്‍.സി.ടി.സി) റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് ആപ്പില്‍ അശ്ലീല പരസ്യം കാണിക്കുന്നുവെന്ന പരാതിയുമായി എത്തിയ യുവാവിനെ കണ്ടംവഴിയോടിച്ച് ഇന്ത്യന്‍ റെയില്‍വേ. അമിത് കുമാര്‍ എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്. ഐ.ആര്‍.സി.ടി.സി ബുക്കിംഗ് ആപ്പ് തുറക്കുമ്പോള്‍ അശ്ലീല പരസ്യങ്ങള്‍ കാണിക്കുന്നുവെന്നായിരുന്നു പരാതി. ഇത് വല്ലാത്ത ശല്യമാണെന്നും പ്രകോപനമുണ്ടാക്കുന്നുവെന്നും യുവാവ് കുറിച്ചിരുന്നു. റെയില്‍വേ മന്ത്രാലയത്തെയും, റെയില്‍വേ മന്ത്രി പിയുഷ് ഗോയലിനെയുമടക്കം ടാഗ് ചെയ്യാനും യുവാവ് മറന്നില്ല.

എന്നാല്‍ മിനിട്ടുകള്‍ക്കകം റെയില്‍വേയുടെ മറുപടി എത്തി. ഗൂഗിള്‍ ആഡ്സിന്റെ എ.ഡി.എക്സ് എന്ന സാങ്കേതമാണ് പരസ്യങ്ങള്‍ നല്‍കുന്നതിന് ഐ.ആര്‍.സി.ടി.സി ഉപയോഗിക്കുന്നതെന്നും ഉപയോക്താവിന്റെ ബ്രൌസര്‍ ഹിസ്റ്ററി അനുസരിച്ചാണ് പരസ്യങ്ങള്‍ കാണിക്കുന്നതെന്നും റെയില്‍വേ വ്യക്തമാക്കി. ഇത്തരം പരസ്യങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ ബ്രൌസര്‍ കുക്കികളും ഹിസ്റ്ററികളും ഡിലീറ്റ് ചെയ്യാനും റെയില്‍വേ ഉപദേശിച്ചു. എന്തായാലും വടി കൊടുത്ത് അടിവാങ്ങി നാട്ടുകാരുടെ മുന്നില്‍ നാണവും കേട്ട അവസ്ഥയിലാണ് യുവാവ്.

റെയില്‍വേയുടെ മറുപടി എത്തിയതിന് പിന്നാലെ നിരവധി പേരാണ് ട്വിറ്ററിലും മറ്റു സമൂഹ മാധ്യമങ്ങളിലും യുവാവിനെ ട്രോളി രംഗത്തെത്തിയിരിക്കുന്നത്.

tweet

shortlink

Related Articles

Post Your Comments

Related Articles


Back to top button