Latest NewsInternational

സൈനിക കരങ്ങളില്‍ ദുര്‍ഭരണം ; പ്രതിഷേധ സമരം ശക്തിപ്പെടുത്തി പൊതുജനങ്ങള്‍

സുഡാനില്‍ സൈന്യത്തെ പ്രതിരോധത്തിലാക്കി പ്രതിഷേധക്കാര്‍. രാജ്യത്ത് രണ്ട് ദിവസത്തെ പ്രതിഷേധ സമരം ആരംഭിച്ചു. വിവിധ മേഖലകള്‍ സ്തംഭനത്തിലേക്ക്.സിവിലിയന്‍ ഭരണം ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ നടത്തുന്ന സമരം സൈന്യത്തിന് ഭീഷണിയാകുന്ന നിലയിലാണ്. പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍ സൈന്യം പ്രതിപക്ഷ സംഘടനകളെ കൂട്ടുപിടിച്ച് സിവിലിയന്‍ ഭരണം നടത്താന്‍ അംഗീകാരം നല്‍കിയെങ്കിലും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് തീരുമാനമെന്നായിരുന്നു പ്രതിഷേധക്കാരുടെ ഭാഗം.

സമരത്തിന്റെ ഭാഗമായി തലസ്ഥാനമായ ഖാര്‍ത്തൂമിലെ വിമാനത്താവളത്തില്‍ നൂറിലധികം യാത്രക്കാര്‍ പ്രതിഷേധിച്ചു . പൈലറ്റുമാരെയും സമരത്തിന്റെ ഭാഗമാക്കാന്‍ നിര്‍ദ്ദേശം. സിവിലിയന്‍ ഭരണം വേണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുന്നതായി പ്രതിഷേധക്കാര്‍ വ്യക്തമാക്കി. സമരത്തിന്റെ ഭാഗമായി രാജ്യത്തെ ഗതാഗതം സ്തംഭനത്തിലേക്കെന്നാണ് സൂചന.

സൈനിക ഭരണത്തെ പ്രതിരോധിക്കാന്‍ പുതിയ പ്രതിഷേധ മാര്‍ഗങ്ങള്‍ തേടുകയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് രണ്ട് ദിവസത്തെ സമരത്തിന് പ്രതിഷേധക്കാര്‍ പദ്ധതിയിട്ടത്. സമരത്തിലൂടെ ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് സന്ദേശം നല്‍കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. സൈന്യത്തിന്റെ അധികാര പരിധിയില്‍ വരുന്ന ഒരു ഭരണവും തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന ആശയം സമരത്തിലൂടെ അവര്‍ മുന്നോട്ട് വെക്കുന്നു. മാറ്റമാണ് സുഡാന്‍ ആഗ്രഹിക്കുന്നതെന്നും പ്രതിഷേധക്കാര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button