KeralaLatest News

വീക്ഷണത്തിനെതിരെ അബ്ദുള്ളക്കുട്ടി

കോണ്‍ഗ്രസ് നേതാവ് വി.എം സുധീകനെതിരേയും അബ്ദുള്ളക്കുട്ടി രൂക്ഷമായി വിമര്‍ശിച്ചു

കോഴിക്കോട്: തന്നെ വിമര്‍ശിച്ചു കൊണ്ട് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ വന്ന ലേഖനത്തിനെതിരെ എ പി അബ്ദുള്ളക്കുട്ടി. തനിക്കെതിരെ വീക്ഷണത്തില്‍ വന്ന ലേഖനം അംഗീകരിക്കാനാവില്ലെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.  ഇന്ദിരാഗാന്ധിയെ പെണ്‍ഹിറ്റ്ലറെന്ന് വിളിച്ചവരാണ് തനിക്കെതിരെ മുഖപ്രസംഗമെഴുതിയെത്തന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ചിലര്‍ വ്യക്തി വിരോധം തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. താന്‍ കോണ്‍ഗ്രസ്സുകാരനാണോ എന്ന് മുല്ലപ്പള്ളിയോട് ചോദിക്കണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപിയില്‍ ചേരുന്ന കാര്യം സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കോണ്‍ഗ്രസ് നേതാവ് വി.എം സുധീകനെതിരേയും അബ്ദുള്ളക്കുട്ടി രൂക്ഷമായി വിമര്‍ശിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ഇല്ലാതാക്കിയത് സുധീരനാണെന്നും ഒരു ആദര്‍ശവും ഇല്ലാത്ത ആളാണെന്നും അബ്ദുള്ളക്കുട്ടി വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button