KeralaLatest News

ലിനിയുടെ പേരിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിന് തുടക്കമായി; ആദരമർപ്പിച്ച് അസോസിയേഷൻ

തിരുവനന്തപുരം: രോഗികളെ ശുശ്രൂഷിച്ചും പരിചരിച്ചും കിട്ടിയ നിപ്പ വൈറസുമായി ജീവിച്ചു കൊതിതീരും മുൻപേ മരണത്തിന് കീഴടങ്ങിയ ലിനി എന്ന നഴ്സിനും കുടുംബത്തിനും നഴ്സസ് അസോസിയേഷന്റെ ആദരവ്. മരിച്ച് ഒരുവർഷം പിന്നിടുമ്പോൾ ലിനിയുടെ പേരിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിന് തിരുവനന്തപുരത്ത് തുടക്കമായി.

രോഗബാധിതരായവരെയും ദുരിതം അനുഭവിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് വേണ്ട സഹായം നല്‍കുകയാണ് ട്രസ്റ്റിന്‍റെ ഉദ്യേശം. ഓരോ വര്‍ഷവും തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്കാണ് സഹായം നല്‍കുക. ലിനി പുതുശ്ശേരി ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ഉദ്ഘാടനവും ധനസഹായ വിതരണവും മന്ത്രി കെ കെ ശൈലജ നിര്‍വ്വഹിച്ചു.ട്രസ്റ്റിന്‍റെ ആദ്യ ധനസഹായം മള്‍ട്ടിപ്പിള്‍ സ്ക്ലീറേസിസ് എന്ന രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വൈശാഖിന് നല്‍കി.

പ്രാഥമികഘട്ടത്തില്‍ അസോസിയേഷനിലുള്ളവരില്‍ നിന്ന് ട്രസ്റ്റിന്‍റെ നടത്തിപ്പിന് ആവശ്യമായ ധനസമാഹരണം നടത്തും. പിന്നീട് സ്പോണ്‍സര്‍ഷിപ്പും സ്വീകരിക്കും. ലിനിയുടെ ഭര്‍ത്താവ് സജീഷും മക്കളും പരിപാടിയില്‍ പങ്കെടുത്തു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ താത്കാലിക നഴ്സായിരുന്നു ലിനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button