Latest NewsCareerEducation & Career

വിവിധ തസ്തികകളിൽ കോസ്‌റ്റ് ഗാർഡിൽ അവസരം

വിവിധ തസ്തികകളിൽ ഇന്ത്യന്‍ കോസ്‌റ്റ് ഗാർഡിൽ അവസരം. ഗ്രൂപ്പ് എ ഗസറ്റഡ് ഓഫിസർ തസ്‌തികകളായ ഷോർട്ട് സർവീസ് അപോയിൻമെന്റ്), ജനറൽ ഡ്യൂട്ടി (എസ്എസ്എ), ടെക്നിക്കൽ‍(എൻജിനീയറിങ് ആൻഡ് ഇലക്ട്രിക്കൽ), ലോ എന്നീ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജനറൽ ഡ്യൂട്ടി (എസ്എസ്എ), കമേഴ്സ്യൽ പൈലറ്റ്(സിപിഎൽ), ലോ തുടങ്ങിയ തസ്തികയിൽ സ്ത്രീകൾക്കും അവസരമുണ്ട്.

യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരിൽ നിന്നാകും പ്രാഥമിക തിരഞ്ഞെടുപ്പ്. ജൂൺ അവസാന ആഴ്ച മുതൽ ജൂലൈ അവസാനം വരെയായിരിക്കും ഇത് നടക്കുക. കേരളത്തിൽ പരീക്ഷാ കേന്ദ്രമില്ല. മുംബൈ, ചെന്നൈ, കൊൽക്കത്ത, നോയിഡ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രമുള്ളത്. തിരഞ്ഞെടുക്കപെടുന്നവർക്ക് 1/2020 ബാച്ചിലേക്കാണ് അവസരം ലഭിക്കുക. 2019 ഡിസംബർ അവസാനത്തോടെ ഐഎൻഎ, ഏഴിമലയിൽ പരിശീലനം ആരംഭിക്കും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക

അവസാന തീയതി : ജൂൺ 4

shortlink

Related Articles

Post Your Comments

Related Articles


Back to top button