Latest NewsIndia

ചുട്ടുപൊള്ളി ഒരു നാട്; ഉയര്‍ന്ന ചൂടില്‍ ഡെത്ത് വാലിയെ കടത്തിവെട്ടി ഈ ഇന്ത്യന്‍ സംസ്ഥാനം

മുംബൈ: ലോകത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് മഹാരാഷ്ട്ര വിദര്‍ഭ മേഖലയിലെ ചന്ദ്രാപുരില്‍. ചൊവ്വാഴ്ച 47.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടുത്തെ ചൂട്. പാക്കിസ്ഥാനിലെ ജക്കോബാബാദ് ആണ് രണ്ടാം സ്ഥാനത്ത്. 47.5 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. കാലിഫോര്‍ണിയന്‍ മരുഭൂമിയിലെ ഡെത്ത് വാലിക്കാണ് ലോകത്തിലെ ഏറ്റവും ചൂട് കൂടുതലുള്ള സ്ഥലമെന്ന റെക്കോര്‍ഡ് ഉള്ളതെങ്കിലും, ഒരു ദിവസത്തേക്ക് ഈ റെക്കോര്‍ഡ് വിദര്‍ഭക്ക് ലഭിക്കുകയായിരുന്നു.

വിദര്‍ഭയിലും മഹാരാഷ്ട്രയിലെ മറ്റിടങ്ങളിലും കടുത്ത ഉഷ്ണക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പുണ്ട്. ഈ മാസം 31ന് ശേഷം മാത്രമേ ചൂടിന് കുറവുണ്ടാകൂ എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കടുത്ത ചൂടില്‍ വെന്തുരുകുന്ന വിദര്‍ഭയിലെ ബ്രഹ്മപുരി, വാര്‍ധ മേഖലകളും ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്ന 15 പ്രദേശങ്ങളുടെ പട്ടികയിലുണ്ട്.

2013 മെയ് 23ന് 47.9 ഡിഗ്രി വരെ ചൂട് ഈ മേഖലയിലെ നാഗ്പൂരില്‍ രേഖപ്പെടുത്തിയിരുന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 2016ല്‍ രാജസ്ഥാനില്‍ ചൂട് 51 ഡിഗ്രി വരെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ലോകത്തെ ഏറ്റവും ചൂട് കൂടിയ സ്ഥലങ്ങളിലൊന്നായി ചന്ദ്രാപൂരിനേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വിദര്‍ഭയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ 10 പേരെ വിവിധയിടങ്ങളിലായി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സൂര്യാഘാതം ഏറ്റതുമൂലമാണ് ഇവര്‍ മരിച്ചതെന്നാണ് നിഗമനം.

നാഗ്പൂരിലും 47.5 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇതാദ്യമായാണ് നാഗപൂരില്‍ ഇത്രയധികം ചൂട് രേഖപ്പെടുത്തുന്നത്. നാഗ്പൂരില്‍ 2013 മെയ് 23ന് 47.9 ഡിഗ്രി ചൂട് വരെ രേഖപ്പെടുത്തിയിരുന്നു. 2016 ല്‍ രാജസ്ഥാനിലെ ചില സ്ഥലങ്ങളില്‍ 51 ഡിഗ്രി ചൂട് വരെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button